വടക്കന്‍ പാട്ടുകള്‍

കീച്ചേരി രാഘവന്‍

ചേതോഹരമായ വടക്കന് പാട്ടുകളില് നിന്നാണ് കണ്ണപ്പ ചേകവര് ,ആരോമല് ചേകവര് ,ഉണ്ണിയാര്ച്ച
ചന്തു,അരിങ്ങോടര്,കുട്ടിമാണി,തുംബോലാര്ച്ച തുടങ്ങിയ കഥാ പാത്രങ്ങളെനാംപരിചയപ്പെടുന്നത്.
ഇവരെല്ലാം കവി ഭാവനയിലെ നായികാ നായകന്മാര്മാത്രമാണോ? അതല്ല ചരിത്രപുരുഷന്മരാണോ
എന്നകാര്യംതിട്ടമായിപറയാന്കഴിയില്ല.ചരിത്രാംശവുംഭാവനയുംഅതില്ഇടകലരുന്നിട്ടുന്റാവാം.
മുകളില്പറഞ്ഞനായകരെകുറിച്ചുള്ളപാട്ടുകള്"പുത്തുരംപാട്ടുകള്“എന്നാണ്അറിയപ്പെടുന്നത്.
വലിയആരോമല്ചേകവര്അങ്കത്തിന്പോയകഥ, ആറ്റും മണമ്മല് ഉണ്ണിയാര്ച്ചകൂത്ത്‌ കാണാന്
പോയകഥ,ചെറിയആരോമുണ്ണിയുടെ പാട്ടുകഥ,ആരോമല്ചേകവര് പകിട കളിക്കാന് പോയകഥ ,
പുത്തുരംകണ്ണപ്പചേകവരുടെ പാട്ടുകഥ എന്നീ പാട്ടുകളാണ് പുത്തുരം പാട്ടുകളായി എനിക്ക്
കാണാന്കഴിഞ്ഞത്.
പുത്തുരം പാട്ടുകളുടെ കാലം പതിനാലാം നൂറ്റാണ്ടു എന്നാണ് മഹാകവി ഉള്ളൂര് അഭിപ്രയപെട്ടിരുന്നത് .എന്നാല്ആപാട്ടുകള്ക്ക്ആയിരംകൊല്ലത്തെപഴക്കമുണ്ട്എന്നാണ്ഡോ: ചേലനാട്ട്അച്യുതമേനോന് അഭിപ്രായപ്പെടുന്നത്.( ref :വടക്കെനുപാട്ടുകള്- എം.സി.അപ്പുണ്ണിനംബിയാര്) പുത്തുരംപാട്ടുകളില് അങ്കം തൊഴിലാക്കിയ ചേകവന്മാര് എന്ന പോരാളികളെ കുറിച്ചാണ് പറയുന്നത് . പതിനാറു ,പതിനേഴു നൂറ്റാണ്ടു വരെ നിലനിന്നിരുന്ന ഒരു സാമൂഹ്യരീതിയാണ് അങ്കംഎന്നാണ് ഡോ: എ .ശ്രീധരമേനോനുപറയ്ന്നത്( a survey of kerala history ). ഇതില് നിന്നെല്ലാം എത്തി ചേരാവുന്ന ഒരു നിഗമനം ആരോമല് ചേകവരുടെ ജീവിതകാലം പതിനാല് അല്ലെങ്കില് പതിനഞ്ചു നൂറ്റാണ്ടു എന്നാണ് .
കണ്ണപ്പ ചേകവരെ കുറിച്ചുള്ള പാട്ട് കഥ യില് അദേഹത്തിന്റെ അച്ഛന്റെ പേരോ മറ്റുവിവരമോഇല്ല.വാമാക്ഷി,
കേശവിഎന്നിങ്ങനെരണ്ട്‌ സഹോദരികള് ഉള്ളതായി പറയുന്നു .അമ്പാടി ചേകവരുടെ മകളെ യാണ് അദ്ദേഹം
വിവാഹം ച്യ്തത്.അവര്ക്ക്മികവില്മികച്ചേരിഎന്നഒരുസഹോദരനുന്ടു.അദ്ദേഹത്തിന്റെമകളാണ്
തുംബൊലര്ച.പതിനാറാംവയസ്സിലാണ് കണ്ണപ്പചേകവര് വിവാഹം കഴിച്ചത് .ഭാര്യയുടെ പ്രായം പതിനാല് .
പില്ക്കാലത്ത്നിലവില്വന്നചെറുകല്ലിയാണ മല്ല ഇതു .അവര് ഭാര്യാഭാര്ത്താക്കന്മാരായി ജീവിക്കാന്
തുടങ്ങിയപ്രായമാണ് പതിനാറു.നിരവധിചെകോരു കുടുംബത്തെ കുറിച്ച് ആ പാട്ടില് പറയുന്നുണ്ട് .ഇവരൊക്കെ എഴുവത്ത് നാട്ടില്നിന്ന്വന്നവരാണോ? .അതെ എന്നാണ് പാട്ടില് പറയുന്നത് .കുറച്ചുപേര് അങ്ങിനെവന്നിട്ടുന്റാകാം എന്നാണ്സ: ഇ.എം.എസ്‌ .അഭിപ്രായപെടുന്നത്( കേരളം മലയാളികളുടെ മാതൃഭൂമി-ഇ.എം.എസ്‌ .)
കുറുങ്ങട്ടിടം കൈമള് മാര്ക്ക് വേണ്ടി നടത്തിയഅങ്കത്തിലാണ് അരിങ്ങൊടര്വധിക്കപ്പെടുന്നത്,
ആരോമല്ചന്തുവിന്റെചതിയാല്കൊല്ലപ്പെടുന്നത്, പിന്നീട്പതിനാല്വര്ഷംകഴിഞ്ഞു
ആരോമലിന്റെമകനുംഉണ്ണിയാര്ച്യുടെമകനുംചന്തുവിനെ വധിക്കുന്നത്തുടങ്ങിയ
കാര്യങ്ങളുംപുത്തുരംപാട്ടുകളില്പറയുന്നുണ്ട്.
വന്നകാലത്ത്ചേരമാന്രാജാക്കന്മാരെയുദ്ധത്തില്സഹായിക്കുന്ന പടനായകരായും പടയാളികളായും
അവര് ജോലി ചെയ്തിരിക്കാം.എന്നാല്കണ്ണപ്പചേകവരുടെകാലംമുതല്അവര്കളരിഗുരുനാഥനുമാരും
അങ്കംപിടിക്കുന്നചേകൊന്മാര്മായാണ്ജോലിചെയ്തത് . അക്കാലംമുതല്രാജാവിന്റെപടയാളികള്
നായന്മാര്എന്നനിലവന്നിരിക്കാം.
കുറുങ്ങാട്ടിടം ( 2 )
+++++++++
മാഹിപുഴയ്ക്കുവടക്കുംതലശ്ശേരിക്ക്തെക്ക്മായുള്ളഒരുദേശമാണ്കുറുങ്ങാട്ടിടം.ഒരുകാലത്ത്അവര്ഇരുവഴിനാടിന്റെ ഭാഗമായിരുന്നു. ഫ്യുടല് പ്രഭുക്കന്മാരിരുന്നഅവര്പഴയകാലത്തേ നാടുവാഴിക്ക്സൈനികസഹായംചെയ്യിതിരിക്കാം.അവരുടെതാവഴിക്രമമൊഎത്രകാലംദേശവാഴിമാര്ആയിരുന്നുവെന്നോഅറിഉന്നരേഖകള്നിലവിലില്ല.ഇംഗ്ലീഷ്കാര്1 6 9 9 കാലത്ത്തലശേരിയില്ഫാക്ടറികെട്ടുന്നകാലത്ത്അവര്ഉണ്ടായിരുന്നു.അതുപോലെ17 2 0 കാലത്ത്ഫ്രെഞ്ച്കാര്മഹിയില്താവളമുറപ്പിക്കുന്നകാലത്തുംഅവര്ഉണ്ടായിരുന്നു.അവര്ഇംഗ്ലീഷ്കാര്ക്ക് എതിരായിരുന്നു.ഏതാണ്ട്നാനുറുകൊല്ലാക്കാലംഅവര് നാടു വാഴികള്ആയിരുന്നുഎന്ന്കരുതാവുന്നതാണ്.കൈമള്മാര്എന്നാണ്ആ നാടുവാഴികുടുംബത്തെ പറഞ്ഞുവരുന്നത്.
കണ്ണപ്പചേകവരുടെകാലത്ത്ഭരണംനടത്തിയമൂത്തകൈമള്6 4 ആംവയസ്സില്അധികാരംഉപേക്ഷിച്ചു
നാടു തെണ്ടിശിഷ്ടകാലജീവിതംകഴിച്ചുകൂട്ടാനുപുറപ്പെടുന്നു.അദ്ദേഹത്തിന്രണ്ടുപെണ്ണ്മക്കള്ഉണ്ട്.
അതുപോലെഉണിക്കോനാര്,ഉണിചന്ത്രൊരു എന്ന രണ്ടുമരുമക്കളും.അധികാരംകൃത്യമായിഒരുമരുമകന്
എല്പിച്ചല്ലമൂത്തകൈമള്യാത്രആയത്... അകത്തെകാര്യംഉണിക്കോനാരെയുംപുറത്തെകാര്യംഉണിചന്ത്രൊരെയുംആണ്കൈമള്എല്പ്പിച്ചത്.ഏഴുകംബുള്ളചൂരല്വടിമൂന്ന്കമ്പ്തഴഞ്ഞുതീരുന്നത്വരെ മൂത്തകൈമള്നാടുതെണ്ടി.ഒരുഒരുനീണ്ട കാലം എന്ന്കരുതണം.പിന്നീട്ഒരുദിവസംതളരുന്നുവീണു.അദെഹത്തെഅറിയുന്നനാട്ടുകാര്മരുമക്കളെവിവരമറിയിച്ചു.ഉണിക്കൊനാ രു താമസിക്കുന്നകീഴുരിടതിലെക്കാണ് കൈമlളെ കൊണ്ടുവന്നത്.അവിടെവെച്ച്അദേഹംമരിച്ചു. മരണശേഷമാണ്മൂപ്പി ളമ തര്ക്കംഉണ്ടായത്. അത്പരിഹരിക്കാനാണ്ആരോമലുംഅരിങ്ങോടരുംഅങ്കംപിടിച്ചത്. ഉണിക്കോനാരെദേശവാ ഴി ആയിവാഴിച്ചതിനുശേഷമാണുആരോമല് പുത്തുരംവീടിലേക്ക്‌ മടങ്ങുന്നതുംമരിക്കുന്നതും.ഉണിക്കൊനാരുടെപിന്ത ലമുറയില്പെട്ടഏതെങ്കിലുംമരുമകന് ദേശവഴിആയിരിക്കാംഈസ്റ്റ്‌ ഇന്ത്യാകമ്പനിയെ എതിരിടുന്നത്.ആരോമലിന്റെകാലംകഴിഞ്ഞുഏതാണ്ട്മുന്നൂര് വര്ഷംകഴിഞ്ഞാണ്കുറുങ്ങാട്ടിടംഒരുരക്ഷ്ട്രിയശക്തിയായ്മാറുന്നത്
തച്ചോളി ഒതെനന് (3)
************
വടക്കെന് പാട്ടിലെമറ്റൊരുവീരനായകനാണ്തച്ചോളിഒതെനന് .കുഞ്ഞിഒതെനന് ,സഹോദരന്കൊമക്കുറു പ്പ്,
സഹോദരിഉണിചിരുത ,ഒതേനന്റെസന്തതസഹചാരിചാപ്പന്എന്നിവരാണ്‌ തച്ചോളിപാട്ടിലെപ്രധാനകഥാ
പാത്രങ്ങള്.ഒതേനന്റെകാലത്ത്അങ്കംനിലവിലില്ലായിരുന്നു."പൊയിത്ത് "ആയിരുന്നു ആകാലം നിലവിലുണ്ടായിരുന്നത് ഒരാള്മറ്റൊരാളെഅപ്പോള്തന്നെയോഅല്ലെങ്കില്മറ്റൊരു നിശ്ചിതതീയ്യതിക്കോപോരിനുവിളിക്കുക. രണ്ടില് ഒരാള് മരണ പെടുകയോതോല്ക്കുകയോചെയ്യുന്നതുവരെആയുധങ്ങളുമായി പോരാടുകഎന്നതാണ്“പൊയിത്ത് “എന്നപോരാട്ടത്തിന്റെരീതി.മതിലൂര്ഗുരുക്കളുംഒതെനനുംപൊന്നിയംപട കൂടിയത്ഗുരുക്കള്ഒതേനനെ"പൊയിത്ത് “ നു വെല്ലുവിളിച്ചതുകൊന്ടാണ് . ഒതേനന്റെ നിയത്രനതിലുള്ള ഒലവണ്ണുരു കാവില്വേലകാണാന്വന്നമതിലൂര്ഗുരുക്കളെഒതെനന് പരിഹസിച്ചു. അതില്രോഷംപൂന്ടാണ്ഗുരുക്കള്ഒതെനനുമായിപൊയിത്ത് കുറിച്ചത് .എന്നാല് ഈ പോരാട്ടത്തിനും
അങ്കംവെട്ടി,അങ്കംകുറിച്ചുഎന്നൊക്കെചിലസ്ഥലങ്ങളില്പറഞ്ഞുകാണുന്നുണ്ട്.പണംവാങ്ങിഅവനവനു
വെക്തിപര്മായിപങ്കാളിത്തമില്ലാത്ത അങ്കംപിടിച്ചചെകവന്മാരുടെ അങ്കവുംഇതുംവേറെവേറെആണ്.
പൊന്നിയംപോരാട്ടത്തില്മതിലൂര്ഗുരുക്കള്മൃതിഅടഞ്ഞു.ഒതേനനെഗുരുക്കളുടെസഹായിമായന്കുട്ടി
ഒളിവെടിവെച്ച്മാരകമായിമുറിവേലുപ്പിച്ചു.തച്ചോളിമേപ്പയില്വീട്ടില്എത്തിയതോടെഒതെനനുംമരിച്ചു
തച്ചോളി ഒതെനന് പൊന്നിയം പടക്ക്പോയകഥ"എന്നപാട്ടിനെമുന്നിര്ത്തിയാണ് ഇത്രയുംപറഞ്ഞത്
(2 4 വടക്കന്പാട്ടുകള്-H &C publishing house ,trissur )
പൊന്നിയംപടകുറിച്ചതിന്ശേഷവുംതന്നെഎതിരിട്ടപുളിമുന്ട ചാത്തുകുറുപ്പിനെയും, കതിനുരുചുണ്ട
പെരുമലയനെയുംഒതെനന് കൊല്ലുന്നുണ്ട്.
ഒതേനനെകുറിച്ച്ശ്രീ:എം.സി.അപ്പുണ്ണിനംബിയാര്ഇപ്രകാരംഎഴുതുന്നു" " തച്ചോളി ഒതെനന് ജീവിച്ചിരുന്ന കാലം നനൂറോ അഞ്ഞുറോ കൊല്ലത്തി നപ്പുറ മല്ലെന്നാണ്ഡോ:
ചെലനട്ന്ടെഅഭിപ്രായം.ഒതെനന്ജനിച്ചത്‌ 7 5 9 ആം ആണ്ടുമിഥുനമാസംവെള്ളിയാഴ്ച
കറുത്തവാവിന്നാളിലാണ്‌ എന്ന്മഹാകാവിഉള്ളുരുഅഭിപ്രായപെടുന്നു." ( വടക്കന്പാട്ടുകള്-
എം.സി.അപ്പുണ്ണിനംബിയാര്)
ഒതേനന്റെ ജീവിതകാലം A D 1 6 ആം നൂറ്റാണ്ടു അവസാനം മുതല് A D 1 7 ആം നൂറ്റാണ്ടുതുടക്കംവരെ
എന്ന് സാമാന്യമായിനമുക്ക്അനുമാനിക്കാം. പതിനെട്ടാംനൂറ്റാണ്ടില്അങ്കമൊ പൊഇതൊനിലനിന്നതായി
പാട്ടുകളില്പോലുംഒരു സൂചനയുമില്ല.
ഒതേനന്റെപെങ്ങള്ഉണിചിരുത. ഭാര്യകാവില് ചാതോത്ചീരുഅമ്മ,മരുമക്കള്തച്ചോളിചന്തു,കേളു
ഒതേനന്റെ അനേകംവെപ്പട്ടിമാര്എന്നിവരെകുറിച്ചെല്ലാം തച്ചോളിപാട്ടുകളില്ധാരാളം പരാമര്ശം ഉണ്ട് .
കടത്തനാടിന്ടെ പട നായകന് എന്ന് ഒതേനനെ വിശേഷിപ്പിക്കുന്നു ന്റെന്കിലും ഏതെങ്കിലുംപടനയിച്ചതായി
പറഞ്ഞുകാണുന്നില്ല.നാടുവാഴിഭരണം ദുര്ഭലമായഗട്ടത്തില് ആരെയുംകൂസാതെജീവിച്ച പടവീരന്മാരില്
പ്രധാനിയാണ്‌ തച്ചോളിഒതെനന്.പതിനാറാംനൂറ്റാണ്ടുഅവസാനംമുതല്പതിനേഴാംനൂറ്റാണ്ടുഅദ്യം
വരെആണ് ഒതേനന്റെജീവിതകാലം.
ഹൈദരലി യും ടിപ്പു സുല്ത്താനും (4)
+++++++++++++++++++++++++
ഇവര് വടക്കന് പാട്ടുകളിലെ നായകന്മാരല്ല .ചില വടക്കന് പാട്ട് നായകന്മാരെ ഇവരുമായി
ബന്ധപ്പെടുത്താനു തകൃതിയായ ശ്രമം നടക്കുന്നു .അതുകൊണ്ടു ഇവരുടെ ചരിത്രം നമ്മള്
ഓര്മിക്കുന്നത് നന്നായിരിക്കും .മൈസൂരു ഭരണത്തിലെ ഒരു മുതിര്ന്ന സൈനിക ഓഫിസര് അയിരുന്ന
ഹൈദരലി 1 7 6 1 ലാണ് മൈസൂരിന്ടെ ഭരണാധികാരി ആയി ചുമതല ഏലുക്കുന്നതു .1 7 6 6 മാര്ച്ച്
മാസം ഹൈദരലി മംഗലപുരം വഴി മലബാറില് ആക്രമണം തുടങ്ങി .1 2 0 0 0 കാലാള് ,4 0 0 0 കുതിര പടയാളികള് ,നാലു പീ രങ്കികള് എന്നിവഉള് ക്കൊള്ളുന്നതായിരുന്നു ഹൈദ രിന്ടെ സൈന്യം
നീലേശ്വരം രാജാവിനെ എളുപ്പത്തില് കീഴടക്കി .മാടായിയിലും വളരുപട്ടണത്തും കനത്ത യുദ്ധം നടന്നു .
ചിറക്കല് രാജാവും കുടുംബവും തിരുവിതാം കൂറിലേക്ക് പലായനം ചെയ്തു .
കടത്തനാടന് പട നല്ലരീതിയിലു ഹൈദരിനെ നേരിട്ടു .ആയിരകണക്കിന് നായര് പടയളികള് മരിച്ചു .
കടത്തനാടും കുരുബ്രനാടും കീഴടക്കി ഹൈദര് സാമൂ തിരിയുടെ കോഴിക്കോട്നു നേരെ പട നയിച്ചു .കീഴടങ്ങാന് തെയ്യാറില്ലാതെ സാമൂതിരി അത്മഹത്യ ചെയ്തു
ഭരണ കാര്യങ്ങള്ക്ക് സിവില് ഗവര്ണര് മാരെ നിയമിച്ചു കൊണ്ടു ഹൈദര് കൊയംബത്തൂരു വഴി പിന് വാങ്ങി .
1 7 7 3 ല് താമരശ്ശേരി വഴി വന്പിച്ച പടയു മായി ഹൈദര് മലബാറിലേക്ക് വന്നു .തിരുവിതാം കൂറ്
ആക്രമിക്കുക ആയിരുന്നു ലക്‌ഷ്യം .അത് നടന്നില്ല 1 7 8 2 ഡിസംബര് ഏഴിന് ഹൈദര് അന്തരിച്ചു .
മകന് ടിപ്പു ഭരണാ ധികരി ആയി ചുമതല ഏറ്റു .
1 7 88 ലും 1 7 8 9 ലും ടിപ്പു സുല്ത്താന് താമരശ്ശേരി വഴി മലബാര് അക്രമിച്ചു .നയന്മാരുടെ ഇടയിലെ ബ്ഹുഭര്തൃ സംബ്രതായത്തെ അദ്ദേഹം കഠിനമായി എതിരുത്തു .ടിപ്പു മതപരിവര്തനം നടത്തിയതായും നായന്മാരെ ഉപദ്രവിച്ചതയും ചിലര് രേഖ പെടുത്തിയിട്ടുന്ടു .
ഇതിനിടയില് ബ്രിടിഷു കാര്ടിപ്പു വുമായി യുദ്ധം പ്രഖ്യാപിക്കുകയും സൈന്യം ശ്രീരങ്ക പട്ടണത്തേക്ക് മാര്ച് ചെയ്യുകയുഉം ചെയുതു .ടിപ്പു കേരളത്തിലെ ആക്രമണം മതിയാക്കി മൈസൂരിലേക്ക് തിരിച്ചു .
1 7 9 9 ല് മൈസൂരു യുദ്ധത്തില് ബ്രിടിഷുകാര് ടിപ്പുവിനെ വധിച്ചു .
ടിപ്പുവു മായി കടത്തനാട് ധീരമായി പോരാടി .ഏതെങ്കിലും പ്രസിദ്ധനായ ഒരു പടനായകന് ഹൈദര് അലിയു മായോ ടിപ്പുവു മായോ പോരടിയതായ് ചരിത്രത്തില് ഒരിടത്തും പറയുന്നില്ല .എന്നാല് പോരുതുഗിസ്സുകാരുമായി പൊരുതിയ കോട്ടക്കല് കുഞ്ഞാലി മരക്കാരെ കുറി ച്ച്ചരിത്രകാരന്മാര്
ധാരാളം എഴുതിയിട്ടുമുണ്ട് .കടത്തനാട് ഈ കാലത്തൊന്നും അങ്ങിനെ അറിയപ്പെടുന്ന
ഒരു പടനായകന് ഉണ്ടായിരുന്നില്ല എന്ന് വേണം കരുതാന് .
ചരിത്ര ത്തിലെ വളവുകളും നട്ടാല് മുളക്കാത്ത നുണകളും (5)
++++++++++++++++++++++++++++++++++++++++
കണ്ണപ്പ ചേകവര് ,ആരോമല് ചേകവര്,ഉണ്ണി ആര്ച്ച ,തച്ചോളി ഒതെനനു എന്നിവരെ
കുറിച്ച് വടക്കന് പാട്ടുകളില് പറയുന്ന കാര്യങ്ങള് വായനക്കാരുടെ മുമ്പില് വെച്ച്
കഴിഞ്ഞു .ഈ പാട്ടുകളെ മുന് നി റുത്തി യുള്ള വിശകലനങ്ങളാണ്‌ വാമൊഴി
ചരിത്രകാരന്മാര് നടത്തെന്ടത് . ചിലര് നുണകളും വക്രികരണ ങ്ങളും നടത്തുന്നു .
അവ ഒന്നൊന്നായി പരിശോധിക്കാം .
1 ) ടിപ്പു സുല്ത്താന് ജീവിതാവസാനം വരെ ബ്രിട്ടീഷ്‌ കാരോട് പൊരുതുകയും
ബ്രിടിഷുകാരാല് കൊല ചെയ്യ പെടുകയും ചെയ്ത ധീര ദേശാഭിമാനി ആണ് .
സ്ത്രീ കളെ പിടിച്ചു കൊണ്ടു പോകുന്ന ഒരു ലംബടനാണ് അദ്ദേഹമെന്ന് ഒരു
ചരിത്ര കാരനും രേഖ പെടുത്തിയിട്ടില്ല . അത്തരം ഒരു ഭരണാധികാരി അദ്ദേഹത്തിന്റെ
ജീവിത കാലത്തിനും നൂറു നൂറ്റി അമ്പതു കൊല്ലം മുമ്പ് ജീവിച്ച ഉണ്ണിയാര്ച്ച യെ തട്ടികൊണ്ട് പോയി
എന്ന് പരുന്നതിന്റെ ഉദ്ദേശം എന്താണ് ?. ധീരയില് ധീര ആയ ഉണ്ണിയാര്ച്ച അതിനു നിന്നുകൊടുക്കുമോ.
പോരാളിആയ അവര് പൊരുതി മരിക്കുകയോ സ്വയം മരി ക്കുകയോ ആണ് ചെയ്യുക .
അതെല്ലാം മറച്ചു വെച്ച് ഉണ്ണിയാര്ച്ച ടിപ്പുവിന്റെ വെപ്പാട്ടി ആയിരുന്നു എന്ന് കുപ്രചരണം
നടത്തുന്നവര് ചരിത്രെത്തെ വക്രികരിക്കുകയാണ് .
വിതന്ട വാദങ്ങള് (6)
******************
ഒതെനനു മരിച്ചത് എ .ഡി .17 5 9 ലാണ് എന്നാണ് മറ്റൊരു വാദം ..ആരോമല് ചേകവര് ഒതെനനും തൊട്ടുമുന്പ് മരിച്ചു എന്നും അവര് തന്നെ പറയുന്നു . അപ്പോള് ഉണ്ണിയാര് ച്ച ക്ക് എന്ത് പ്രായം വരും .അവരുടെ കല്ലിയാണം 1 6 ആം വയസ്സില് നടന്നു എന്നുകരുതിയാല് ആരോമല് മരിക്കുമ്പോള് അവര്ക്ക് ഇരുപതു വയസെ ങ്കിലും പ്രായം കാണും .നാഗപുരത്ത് കൂത്ത്‌ കാണാന് പോകുമ്പോള് തന്നെ അവര് ഒത്ത പെണ്ണാണ്‌ .ഇവരുടെ തന്നെ പ്രമാണ പ്രകാരം 17 5 9 ല് അവര്ക്ക് 2 1 വയസ്സ് എങ്കിലും ആയിരിക്കും .ടിപ്പു കടതനാട്ട് എതുന്ന 17 8 8 ല് 50 (അമ്പതു )വയസ്സും .അമ്പതുകഴിഞ്ഞ മുത്തശ്ശി യെ ആണോ വല്ലാത്ത കൊതി തോന്നി ടിപ്പു സുല്ത്താ ന് പിടിച്ചു കൊണ്ടു പോയി വെപ്പാട്ടി ആക്കുന്നത് ? .എത്തരം വളച്ചോടിക്കലുകള് വായനക്കാരെ തെറ്റി ധരിപ്പിക്കാനും ചരിത്രത്തില് മികവോടെ നില്ക്കുന്ന ആരോമല്,ഉണ്ണി ആര്ച്ച ടിപ്പു സുല്ത്താ ന് തുടങ്ങിയ ചരിത്ര നായകരെ താറടിക്കാനു മാണ് .വായനക്കാര് ജാഗ്രത പുലര്ത്തണം എന്ന് മാത്രം പറഞ്ഞു കൊണ്ടു ഈ കുറിപ്പ് ഇവിടെ അവസ്സാനിപ്പിക്കുന്നു .

    

കീച്ചേരി രാഘവന്‍ - Tags: Thanal Online, web magazine dedicated for poetry and literature കീച്ചേരി രാഘവന്‍, വടക്കന്‍ പാട്ടുകള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക