ജീവിതം സഞ്ചരിക്കുമ്പോള്‍

എം. കെ. ഖരീം

ഇനിയും വരാത്ത ആ അവധൂതന്‍ കാലത്തിലോ കാലത്തിന്റെ പിന്നാമ്പുറത്തോ…. എന്റെ ജീവിതത്തിന്റെ പലച്ചക്രങ്ങള്ക്കി ടയില്‍ മരണം ഉള്ളത് പോലെ അവനും. എന്തെല്ലാമോ എഴുതി കൂട്ടുന്നുണ്ട്. കണ്ണിനോ കാതിനോ ചെന്നെത്താനാവാത്ത അകലെ ആവാം ചിലപ്പോള്‍ ഇരുന്നു കുറിക്കുന്നത്. അതത്രയും കാറ്റിലും മഞ്ഞിലും പിന്നെ മഴയിലും നമ്മില്‍ എത്തുമ്പോള്‍ അത് വാക്കായി ആനുഭവപ്പെടണമെന്നില്ല. ചിലപ്പോള്‍ പ്രണയം പോലെ ഒരു വികാരം. അതത്രയും വാക്കുകളില്‍ കോരിയെടുക്കാനും ആവില്ല. പ്രണയത്തെയും മരണത്തെയും അതിന്റെ മൊത്തമായ ഭാഷയോടെ മറ്റൊരാള്ക്ക് മുന്നില്‍ എങ്ങനെയാണ് അവതരിപ്പിക്കുക. രണ്ടും അനുഭവിക്കാനുള്ളതാണല്ലോ. സംഗീതം അതിന്റെ ഒഴുക്ക് ഹൃദയത്തില്‍ എങ്ങനെയാണോ അനുഭവമാക്കി തീര്ക്കുിക അതുപോലെ ആ ദൈവികതയും. ദൈവികത എന്നാല്‍ കേവലം പ്രഭാഷണമോ പ്രാര്ഥ്നയോ അല്ല. ഒരുതരം ധ്യാനം കലര്ന്ന അനുഭൂതി. പ്രണയത്തിലാവുന്ന ആള്‍ ഹൃദയം വിങ്ങുന്ന അവസ്ഥയിലൂടെ സഞ്ചരിക്കുന്നത് പോലെ…
അത്രയും പറഞ്ഞു അയാള്‍ ആ ഒഴിഞ്ഞ ഇടത്ത് കിടന്നു. അയാളുടെ കണ്ണുകള്‍ ആകാശത്തു എന്തിനെന്നില്ലാതെ അലഞ്ഞു തിരിഞ്ഞു. അപ്പോള്‍ ഞാന്‍ ഓര്ക്കുതകയായിരുന്നു, അയാള്ക്ക് ‌ വേണ്ടിയല്ലേ ആ ഇടം നേരത്തെ ഒരുങ്ങിയത്. അങ്ങനെ ഒരാള്‍ വരാനില്ലെങ്കില്‍ ആ ഇടം തന്നെ എന്തിന്. ആ ഇടത്ത് നിന്നും ഞാന്‍ എന്നിലേക്ക്‌ നോക്കാന്‍ തുടങ്ങി. ഞാന്‍ എന്ന ഒന്ന്. ജീവിക്കുന്ന ഞാന്‍ ഒരിക്കല്‍ മരിക്കുന്ന ഞാന്‍ . ഞാന്‍ എന്നതിനെ എന്റെ പേരില്‍ പൊതിഞ്ഞു വച്ചിരിക്കുകയല്ലേ? പേര് ഉരിഞ്ഞുപോകുന്ന വേളയില്‍ ഞാന്‍ എന്താണ്, ആരാണ്? അത് കേവലം ഉടല്‍ അല്ലെന്നു വ്യക്തം.
വാക്ക് ഉണ്ട്. അത് ഏതു ഭാഷയിലൂടെ ആകട്ടെ അത് സത്യമായി അവതരിക്കുന്നു. അതിന്റെ നിയോഗം അതാകുന്നു. ഓരോ കാലത്തും പ്രകാശിക്കപ്പെടുക. അതിന്റെ പാതയിലാണ് ഓരോ പ്രവാചകനും നമ്മോടു സംസാരിക്കുക. നാമത് നമ്മുടെ കാതിനാല്‍ ഒപ്പിയെടുത്തു മറുകാതിലൂടെ തള്ളി കളയുന്നു.
ബസ് കയറ്റം കയറുന്ന പാതയില്‍ ചാഞ്ഞു നില്ക്കുളന്ന ആഞ്ഞിലി മരത്തില്‍ തെറിച്ചു പോന്ന വാക്കുകളിലേക്കു കൊക്കുരുമ്മി ആണ്‍ കിളിയും പെണ് കിളിയും. നമുക്ക് വാക്കുകള്‍ അന്യമെന്നു തോന്നുന്ന ആ ലോകത്തെ സഞ്ചാരികള്‍ അവയും. എങ്കിലും അവയ്ക്കും വാക്കുകളുണ്ട്. നമ്മുടെതല്ലാത്ത ഭാഷയോടെ അവയത്രയും നെഞ്ചേറ്റി അവ അവയുടെ കാലം ജീവിച്ചു തീര്ക്കുുന്നു. മനുഷ്യനോ? കിട്ടുന്ന വാക്കുകളില്‍ മായം ചേര്ത്തു ജീവിതമെന്ന് വ്യാഖ്യാനിച്ചു ജനി മൃതികള്ക്കിചടയിലെ ദൂരം തീര്ക്കുകന്നു. ദൂരം സത്യമാകുന്നു. ആ ദൂരത്തില്‍ മാത്രം സത്യമായി നിലനീന്നു പൊഴിയുന്ന ഉടലിനെ അതെ കാലത്ത് നാം സത്യമായി കാണുന്നു. എന്നാല്‍ അതിനുള്ളിലെ ആ തുടിപ്പിനെ നാം അറിയാതെ പോകുന്നു.
ഞാന്‍ തുടിപ്പാകുന്നു. തുടിപ്പിന് പ്രവര്ത്തി്ക്കാന്‍ പണിതെടുത്തതാണ് കൈകാലുകള്‍ … പ്രവര്ത്തിലക്കാത്ത തുടിപ്പിന് അര്ത്ഥ മില്ല.
തുടിപ്പെന്ന നിലയില്‍ പരാശക്തിയെ കാണുമ്പോള്‍ ആ പരാശക്തി തന്നെയാണ് എന്നിലുള്ളത്…. ഞാനതിനെ വളര്ത്തി യെടുക്കുന്നതോടെ ഞാന്‍ ഇല്ലാതാകുന്നു. പിന്നെ ഞാന്‍ അവനത്രെ.