ചരിത്ര ഘടികാരത്തിന്റെ പെന്‍ഡുലം

സി. പി. അബൂബക്കര്‍

ഏഷ്യയിലും ആഫ്രിക്കയിലും ജനമുന്നേറ്റം. (ഈജിപ്തിലെയും ടുണീഷ്യയിലേയും സംഭവങ്ങളെ മുന്‍ നിര്‍ത്തി ഒരവലോകനം. )

എല്ലാ ഏകാധിപതികളും കരുതുന്നത് അവര്‍ ഇല്ലെങ്കില്‍ ചരിത്രഘടികാരത്തിന്റെ പെണ്ടുലം നീങ്ങുകയില്ലെന്നാണ്. പെണ്ടുലമില്ലാതെയും ഘടികാരത്തിന് ചലിക്കാന്‍ കഴിയുന്ന മാറ്റങ്ങള്‍ മനുഷ്യന്‍ ഉണ്ടാക്കിയിട്ടുണ്ട് എന്ന കാര്യം പക്ഷേ, അവര്‍ക്കറിയില്ല. സ,ുഹാര്‍ത്തോ മരണത്തോടെ മാത്രമേ രംഗത്ത് നിന്ന് നിഷ്‌ക്രമിച്ചുള്ളൂ. ഹോസ്‌നി മുബാറക്ക് ജീവിച്ചിരിക്കെതന്നെ അധികാരം വിട്ടുപോവേണ്ടിവന്നു. മുബാറക്കില്ലാതെയും സൂര്യന്ന് ഉദിക്കാനാവുമെന്ന് 2011 ഫെബ്രുവരി 12 ശനിയാഴ്ച ഈജിപ്തിലെ ജനങ്ങള്‍ ലോകത്തെ അറിയിച്ചു. സമീപകാലത്ത് ഹോസ്‌നിമുബാറക്ികിന്റെ അധികാരമില്ലാതെ ഉദിക്കുന്ന ആദ്യസൂര്യനായിരുന്നു അന്നത്തേത്. അന്ന് ജനങ്ങള്‍ ആഹഌദിച്ചു. ലൂയി പതിനാലാമന്റെ മരണം പാരീസിലെ ജനങ്ങള്‍ തവെര്‍ണകളിലെ മധുപാനമായും തെരുവുകളിലെ ആഹ്ലാദനൃത്തമായും ആഘോഷിച്ചുവെന്നാണ് ചരിത്രം പറയുന്നത്. കെയ്‌റോവിലെ തഹ്രീര്‍ ചത്വരത്തിലും ചുറ്റും ജനങ്ങള്‍ തടിച്ചുകൂടി. സംഗീതവും പ്രകടനാത്മകമായകലകള്‍ തെരുവുകളില്‍ നിറഞ്ഞു. കെയ്‌റോനിവാസികള്‍ ചത്വരങ്ങളുടെ ശുചീകരണത്തിലേര്‍പ്പെട്ടു. പട്ടാളത്തിന്റെ കൈകളില്‍ അധികാറം നിലനില്ക്കാതിരിക്കുന്നതിന് വേണ്ടി യുവാക്കള്‍ തെരുവുകളിലുറച്ചുനിന്നു. 1981ലണിഞ്ഞ മുഖം മൂടികള്‍ പലതും അഴിഞ്ഞുവീണുതുടങ്ങി.
ഈജിപ്തിലെ നാലാം പ്രസിഡണ്ട് അധികാരമൊഴിഞ്ഞതിന്റെ പിറ്റേന്ന് ജനജീവിതം ഇങ്ങനെയായിരുന്നു .രണ്ട്)

ലെവാന്ത്പ്രദേശത്തെ ഏറ്റവും പ്രധാനമായ രാജ്യമാണ് ഈജിപ്ത്. ചരിത്രപൗരാണികതകൊണ്ട് ഒരുപക്ഷേ, ലോകത്തിലെ ഏറ്റവും മഹത്തായ പാരമ്പര്യമുള്ളേരാജ്യവുമാണത്. ലോകനാഗരികതയുടെ കളിത്തൊട്ടിലെന്നും നൈല്‍ നദിയുടെ ദാനമെന്നും ചരിത്രകാരന്മാര്‍വിശേഷിപ്പിക്കുന്ന ഈ രാജ്യം ഹെമിറ്റിക്ക് ജനതയുടെ പ്രഭവസ്ഥാനവും വാസഗേഹവുമാണ്. വടക്ക് മധ്യധരണ്യാഴി, വടക്കുകിഴക്ക് ഗാസാ സ്ട്രിപ്പ്ും ഇസ്രാഈലും, കിഴക്ക് ചെങ്കടല്‍, തെക്ക് സുഡാന്‍, പടിഞ്ഞാറ് ലിബിയ അതിര്‍ത്തികളായുള്ള ഈജിപ്ത്, ചരിത്രത്തിന്റെ ആദിയിലെന്നോ വിക്ടോറിയാ തടാകത്തിലും ആല്‍ബെര്‍ട്ടോതടാകത്തിലുമാരംഭിച്ച നേര്‍ത്തപ്രവാഹങ്ങളുടെ സംയോജനം വടക്കോട്ടൊഴുകി, സുഡാന്ല്‍ വെള്ള നൈലായൊഴുകുന്ന നൈലിന്റെ അഥവാ നീലനദിയുടെ വരദാനമത്രേ. ചരിത്രത്തിലെ ആദ്യത്തെ സൗരപഞ്ചാംഗവും ഏകദൈവമതവും ആവിര്‍ഭവിച്ച ഈ രാജ്യം ആധുനികകാലത്ത് യൂറോപ്യന്മാരുടേയും പാഷമാരുടേയും ചവിട്ടടികളില്‍ ചതഞ്ഞരയാതെ തലയുയര്‍ത്തിനിന്നു. സൂയസ് കനാല്‍ വഴി ഈജിപ്തിനെ വരുതിയില്‍ൃ നിര്‍ത്താന്‍ കഴിയുമെന്ന് കരുതിയ യൂറോപ്യന്‍ സാമ്രാജ്യശക്തികള്‍ക്ക് ഈജിപ്ത് ഒരു കടല്‍മന്ദഹാസം വഴി മറുപടിനല്കി.

ചരിത്രത്തിനങ്ങേപ്പുറത്ത് ഹിക്‌സോസിനോടും ( നൂറ്റമ്പത് വര്‍ഷക്കാലം പ്രാചീനഈജിപ്ത് കൈവശപ്പെടുത്തി ഭരണം നടത്തിയ ഹിംസാത്മകസമൂഹം) ഈജിപ്ത് ഇതേ സമീപനം തന്നെയാണ് കൈക്കൊണ്ടത്. ഹിക്‌സോ ഇടവേളയെ ഈജിപ്ഷ്യന്‍ ജനത അതിജീവിച്ചത് ചരിത്രത്തിലെ അത്യജ്വലമായ ഒരേടാണ്ഹോസ്‌നിമുബാറക്കിനെ അതിജീവിക്കാന്‍ ഈജിപ്തിന് മുമ്പില്‍ സാമ്രാജ്യത്വം മാത്രമായിരുന്നു തടസ്സം. സാമ്രാജ്യത്വത്തിന്റെ സാക്ഷ്യപത്രമില്ലെങ്കിലും പോരാട്ടം തുടരുമെന്ന് ഈജിപ്തിലെ ജനാധിപത്യവാദികള്‍ ദൃഢനിശ്ചയം ചെയ്തിരുന്നു. അല്‍ഖൈ്വദയെന്ന ചീത്തവിളി കേട്ടാലും കുഴപ്പമില്ലെന്ന് ഈജിപ്തിലെ ആത്മാഭിമാനമുള്ള ജനത തീരുമാനിച്ചു. അവിടെ ജിഹാദോ തീവ്രവാദമോ അല്ല നടന്നത്, ജനകീയാഭിലാഷത്തിന്റെ പ്രകാശനംമായിരുന്നു. രാജ്യത്തിന്റെ പരമാധികാരപദവിയിലേക്ക് മത്സരിക്കാന്‍ മറ്റാരുമില്ലാത്തതരത്തില്‍ പ്രജകളെയാകമാനം ഷണ്ഡീകരിക്കുന്ന ഭരണഘടനാ ഭേദഗതികള്‍ വഴി തെരഞ്ഞെടുപ്പുകളെല്ലാം കേവലം റഫറണ്ടമായി മാറിപ്പോയഅതിന്റെ പേരില്‍ആധുനിക ഈജിപ്തിന്റെ ദാരുണമായ അവസ്ഥയിലാണ് ജനകീയകലാപം ഉണ്ടായത്. തൊഴിലില്ലായ്മയും സാമ ്‌രാജ്യത്വത്തോടും ജൂതമേധാവിത്വത്തോടുമുള്ള വിധേയത്വമോ അനാവശ്യ സ്‌നേഹപ്രകടനമോ വഴി ഈജിപ്തിനെ അതിന്റെ സ്വാഭാവിക സഖ്യശക്തികളില്‍നിന്ന് ഹോസ്‌നി മുബാറക്ക് അകറ്റി. ഗമാല്‍ അബ്ദുല്‍ നാസര്‍തുടങ്ങിവെച്ച മഹനീയമായ ചേരിചേരാനയത്തില്‍ നിന്ന് പോസ്‌നി മുബാറക്ക് വ്യതിചലിച്ചു. ആഗോളീകരണത്തിനും ലോകബാങ്കിനും വഴങ്ങി. സമരം അനിവാര്യമായ സാഹചര്യത്തില്‍ അതിനെ മുസ്ലിം ബ്രതര്‍ഡഹുഡ്ഡെന്ന് അധിക്ഷേപിക്കാനും അതുവഴഇ തന്റെ അഴിമതിയും ദുര്‍വ്യാപാരവും സംരക്ഷിച്ചുനിര്‍ത്താന്‍ ഹോസ്‌നി മുബാറക്ക് അവസാനശ്രമം നടത്തി. പക്ഷേ, ജനങ്ങള്‍ വിവേകപൂര്‍വ്വം പെരുമാറി. വാഗ്ദാനങ്ങളില്‍ അവര്‍ വീണില്ല, ഭീഷണികള്‍ക്ക് വഴങ്ങിയില്ല.മുബാറക്കിന്‍ തിരോധാനം കഴിഞ്ഞ് മൂന്നാം ദിനം സര്‍ക്കാര്‍ജീവനക്കാരും സിവില്‍ തൊഴിലാളികളും സമരരംഗത്തുനിന്ന് പിന്‍വാങ്ങിയില്ല. മിലിഠ്ഠറി ഭരണാധികാരികള്‍ സമരം ചെയ്യുന്നതൊഴിലാളികള്‍ അവസാന മുന്നറിയിപ്പ് നല്കിയിക്കുകയാണ്. ജനങ്ങള്‍ സംഘം ചേരുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ട് ശത്രുതയുടെ സ്വരമുയര്‍ത്തിയിരിക്കുകയാണവര്‍. ആറുമാസത്തിനപ്പുറം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പെന്നമരീചികയുമായി സമരരംഗത്തുനിന്ന് പിന്‍മാറുകയില്ലെന്ന് പോരാളികള്‍ ദൃഢപ്രതിജ്ഞചെയ്തിരിക്കുന്ംനു. ഈജിപ്ത് സംഘര്‍ഷത്തിലാണ്. പോരാട്ടമോ മരണമോ എന്ന അന്തിമസമരത്തിലേക്ക് ഈജിപ്ത് നീങ്ങുകയാണെന്ന് തോന്നുന്നു.
(മൂന്ന്)

ഈജിപ്തിന് അപ്പുറം ഫിനീഷ്യക്കാരുടെ പ്രാചീന വാസഗേഹമായ ഠുണിസ് ഇന്ന് കലാപത്തിന്റെ വിജയത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഹാനിബാളിന്റെ ജന്മദേശം ഇന്നൊരു ജനകീയപോരാട്ടത്തിന്റെം വേദിയാണ്. ഫിനീഷ്യക്കാരുടെ ടുണീഷ്യ കത്തിയാളുകയാണ്. ചലച്ചിത്രസംവിധായകരുടെ സ്വര്‍ഗ്ഗമായ ടുണീഷ്യയില്‍ എങ്ങും അഗ്നിനാളങ്ങളാണ്. പ്രസ,ിഡണ്ട് സെയ്‌നുല്‍ അബ്ദീന്‍ ബെന്‍ അലിയുടെ ഏകാധിപത്യത്തിനെതിരെ ജനങ്ങള്‍ ഏതാണ്ട് ഒരുമാസമായി പോരാട്ടത്തിന്റെ കതനല്‍ വചെയ്തിരിക്കുന്നു. തൊഴിലില്ലായ്മയും അഴിമതിയും ജനങ്ങളെ പ്രകോപിപ്പിച്ചു. പക്ഷേ, ടുണിഷ്യയിലെ പ്രശ്‌നങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ചുരുങ്ങിയത് മൂവായിരം വര്‍ഷത്തെ പഴക്കമുണ്ടതിന്. ാനിബാളിന്റേയും യുദ്ധഗജങ്ങളുടേയും നാടായ ടുണിഷ്യ ഇന്ന് പഴയ റോമാസാമ്രാജ്യത്തിന്റെ അപ്പക്കൊട്ടയാണ്. റോമിന്റെ പതനത്തിനുശേഷം വാന്റലുകള്‍ പ്രദേശം കൈവശപ്പെടുത്തി. ഒടുവിലത് ഓട്ടമന്‍ സാമ്രാജ്യത്തിന്റെ വരുതിയിലായി. പത്തൊമ്പതാം നൂറ്റാണ്ടില്‍ അത് നെപ്പോളിയന്‍ കൈക്കലാക്കി. അയല്‍ രാജ്യമായ അള്‍ജീറിയയും ഫ്രാന്‍സിന്റെ അധീനതയിലായി. !957ല്‍ ടുണീഷ്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഹബീബ് ബൂര്‍ഗിബയുടെ നേതൃത്വത്തില്‍ ടുണഈഷ്യ ആധുനികവത്കരണത്തിന് വിധേയമായി. പക്ഷേ ബൂര്‍ഗിബ ുപ്പത് വര്‍ഷമാണ് അവിടെ ഭരിച്ചത്. കഴിഞ്ഞ അമ്പത് വര്‍ക്കാലം ഈ പഴയ ഫിനീഷ്യന്‍ ആസ്ഥാനം ഏകാധിപതികളുടെ ചവിട്ടടികളിലായിരുന്നു. ബൂര്‍ഗിബ അനാരോഗ്യവാനാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വന്നതിനെ തുടര്‍ന്നാണ് ബെന്‍ അലി അവിടെ ഏകാധിപതിയായത്. 1987ലായിരുന്നു ഇത്. അഴിമതിയുടെ പര്യായ.വും മനുഷ്യത്വരഹിതവുമായിരുന്നു ബെന്‍ അലിയുടെ ഭരണം. സമരം ആത്മാഹുതികളിലേക്ക് നീങ്ങിയപ്പോള്‍ ലോകം പകച്ചുനിന്നു. അറ്റ്‌ലസ് പര്‍വ്വതനിരകളിലെ ഏറ്റവും ചെറിയ ഈ രാജ്യം ആത്മാഹുതികള്‍ക്ക് മുമ്പില്‍ , പക്ഷേ, സ്തബ്ധയായി നിന്നില്ല. സഹാറയുടെ അഗ്നിതോല്ക്കുന്ന ചൂടും അവശേഷിക്കുന്ന ഉര്‍വ്വരപ്രദേശങ്ങളുമാണ് ടുണിഷ്യയുടെ ഭൂമി. 1300 കി. മീറ്റ്# നീണ്ടുനിലസ്‌ക്കുന്നതീരദേശം ടുണിഷ്യയുടെ ചരിത്രവും സംസ്‌കാരവും നിര്‍ണയിച്ചു. ഇന്നും ഈ ഭൂമിശാസ്ത്രഘടകങ്ങള്‍ക്ക് ടുണിഷ്യന്‍ ജീവിതത്തില്‍ ഗണ്യസ്വാധീനമുണ്ട്.

ആഗോളീകരണത്തിന്റെയും സ്വകാര്യേവത്കരണത്തിന്റെയും കെണിയിലകപ്പെട്ട ഈ വടക്കനാഫ്രിക്കന്‍രാജ്യം രണ്ടു സഭകളുള്ള ഒരുപാര്‍ലെമെന്റോട് കൂടിയ റിപബ്ല്ക്കാണ്. പ്രസിഡണ്ടാണ് പരമാധികാരി,. മതനിരപേക്ഷമെങ്കിലും സോഷ്യല്ിസത്തിന്റേയോ ജനക്ഷേ മത്തിന്റേയോ ചെറിയ ലാഞ്ഛനപോലും ഭരണത്തിനുണ്ടായിരുന്നില്ല. ബൊഗീബയുടെ കാലത്ത് ഭരണകക്ഷി സോഷ്യലിസ്റ്റ് ദെസ്‌തോറ്ിയന്‍ പാര്‍ട്ടി.യെന്നറിയപ്പെട്ടു. ഫ്രഞ്ച് സിവില്‍ കോഡും ഇസ്ലാമികനിയമവും അടിസ്ഥാനമായിട്ടാണ് ടുണീഷ്യന്‍ നിയമവ്യവസ്ഥ വളര്‍ന്നുവന്നത്. ലിംഗപരമായചൂഷണം 1950കളുടെ അവസാനം തന്നെ ടുണീഷ്യയില്‍ അവസാനിപ്പിച്ചിരുന്നു. പരിഷ്‌കൃ-തമായ ഒരുസമൂഹത്തിന്റെ അനേകം ഘടകങ്ങള്‍ ഉള്ളടുണി,്‌യക്കെന്തുസംഭവിച്ചു? ബഹുഭാര്യത്വവും ഇഷ്ടാനുസരണം വിവാഹമോചനവും അസാധ്യമായ ടുണിഷ്യയിലെന്താണ് നടന്നത്? അടിസ്ഥാനപരമായി മാറ്റങ്ങള്‍ നടക്കാതിരിക്കുകയും അനിവാര്യമായ ജനകീയാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചെംയ്തു. നിയമം വന്ധ്യമായ്ത്തീരുമ്പോള്‍ നീതി അന്യമാവുന്നു. അഴിമതിയും സ്വജനപക്ഷപാതവും കേവനലം സ്വാഭാവികമായ ഒരു സത്യമായ്ത്തീരുന്നു. ഇന്നത്തെ അന്ത്യന്‍ അവസ്ഥയാണ് , ഒരുപക്ഷേ, അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും കാര്യത്തില്‍ നടന്നത്. തെരഞ്ഞെടുപ്പ് ഘട്ടങ്ങള്‍ അടിച്ചമര്‍ത്തലിന്റേയും കൃത്രിമത്തിന്റേയും ഫലപുഷ്ടിയുള്ള കേദാരങ്ങളായി മാറി. 2009 ലെതെരഞ്ഞെടുപ്പിനെ പറ്റി വിദേശി-സ്വദേശി മാധ്യമങ്ങളെല്ലാം ഒരുപോലെ വിമര്‍ശനമുന്നയിച്ചു. പത്രമാധ്യമങ്ങളില്‍ മഹാഭൂരിഭാഗവും വെന്‍ അലിയ്ക്കുവേണ്ടിപ്രചാരവേല നടത്തി. എതിര്‍സ്ഥാനാര്‍ത്ഥികളെ സഹായിക്കുന്ന പത്രക്കാര്‍ പീഡിപ്പിക്കപ്പെട്ടു. 2010-11ല്‍ പത്രങ്ങളും പിന്നെജനങ്ങളും പ്രതിഷേധിച്ചു. വെന്‍ അലി അടിയന്തരാവസ,്ഥപ്രഖ്യാപിച്ചു. ഇപ്പോള്‍ പ്രസിഡണ്ടില്ലാത്ത ഒരുരാജ്യമാണ് ടുണീഷ്യ. ജനാധിപത്യസ്ഥാപനങ്ങളെല്ലാം പിരിച്ചുവിട്ടിരിക്കുന്നു. ആര് എങ്ങനെ അധികാരത്തില്‍ വരുമെന്നത് കേവലം ഊഹമായിനില്ക്കുന്നു.

പക്ഷേ, ടുണിഷ്യന്‍- ഈജിപ്ഷ്യന്‍ മുന്നേറ്റങ്ങള്‍ അള്‍ജീറിയയിലും ജോര്‍ഡാനിലും യെമനിലും കലാപങ്ങളുടെ വേലിയേറ്റങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു. ഈസമരങ്ങള്‍ സാമ്രാജ്യത്വത്തെ ഒട്ടൊന്നുമല്ല വിറളിപിടിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയവും ചരിത്രവും ധനതത്ത്വശാസ്ത്രവും ഉള്‍പ്പെട്ട സമൂഹശാസ്ത്രം അത്രകൃത്യമായി പ്രവചിക്കാവുന്ന ഒന്നല്ല. ചരിത്രത്തില്‍ എങ്കിലുകളില്ലെന്നതാണ് ശരിയായസമീപനം. എന്നാല്‍ ഈ രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തിക്ഷയം ജനാധിപത്യസമരത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് നിസ്സംശയം പറയാം.

ഈ വിറളിയുടെ പ്രത്യക്ഷഫലമാണ് ലിബിയയില്‍ അമേരിക്കയും നേറ്റോവും ചേര്‍ന്ന് നടത്തിയ ആക്രമണം. കിഴക്കന്‍ ലിബിയ ഏറെക്കുറെ സമ്പൂര്‍ണമായി കലാപകാരികള്‍ കൈയടക്കി. ലിബിയയില്‍ ഏകാധിപത്യമുണ്ട്. പക്ഷേ, അതിനെതിരായ ജനാധിപത്യസമരം നടത്തേണ്ടത് അമേരിക്തയും നേറ്റോവുമല്ല. സൗദിയിലേയും ബഹ്രൈനടക്കമുള്ള ഏകാധിപത്യരാജ്യങ്ങളിലേയും അമേരിക്കന്‍ നിലപാടുകഇതിനുനേരെ വിപരീതമാണ്.

    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, ചരിത്ര ഘടികാരത്തിന്റെ പെന്‍ഡുലം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക