സാഗരം*

സി. പി. അബൂബക്കര്‍

( *സുകുമാര് അഴീക്കോടിന്റെ സ്മരണയ്ക്ക് ആദരപൂര്‍വ്വം)

(ഒന്ന്)
ഭാവന പൂത്ത മഹാവൃക്ഷശാഖയില്
മാറ് പിളര്ന്നു കരയുന്ന പക്ഷി ഞാന്
ഏതു കടലാണിരമ്പം തുടര്ന്നെന്റെ
നേര്ത്ത ഹൃദയധമനിയെ പുല്കുവാന്?
ഏതു മഹാമേരുവാണെന്റെ നിമ്നഗ-
യായ പുഴയ്ക്കൊട്ടുസാന്ത്വനമേകുവാന്?

(രണ്ട്)
അക്ഷരം ഭവാനീമണ്ണിനേകിയ
സംസ്കൃതിതന്നമേയമാം പൊരുള്
അക്ഷതം ഭവാന് ഭൂവില് വരച്ചിട്ട
വിസ്മയം ഓരോ മുളയിലും പൂവിലും
കാറ്റായി വീശി, മരന്ദമായ് പാറിയും
കാലഭേദങ്ങളില് പദഗര്ഭമേകിയും
മന്ദപാദപതനനാദങ്ങളില്
പട്ടണങ്ങള് പൊരുതി നേടുന്നതും
നാട്ടിന്പുറങ്ങളില് ശാന്തം ചരിപ്പതും
മര്ത്യനില് നോവും പൂവുമര്പ്പിച്ചതും
നീയൊരാള്, മണ്ണിന് ചെമപ്പില് കുളിച്ചുനീ
താന്തമെത്രയോകാതം നടന്നു.പോയ്.
തത്വമസി പ്പൊരുളില് മഹാധര-
ഗല്ഗദം കൊണ്ടു കൊടും കാറ്റ് നിര്മിച്ച്
കണ്ണുനീര് കൊണ്ടു സമുദ്രവും നിര്മിച്ച്
നെയ്ത്തിരികൊണ്ട് ചിതാഗ്നിയും നിര്മിച്ച്
നിര്മമം നില്ക്കുന്നു ധ്യാനനിമഗ്നയായ്.

(മൂന്ന്)
ചോരപൂത്ത തടങ്ങളില് വന്നു
ചാരുവാക്കുകള് നീളേ മൊഴിഞ്ഞു
ചക്രവാളത്തിന്റെ നേരേ നടന്നു
ചക്രവാകങ്ങള് വിലപിച്ച1ുനിന്നൂ
ഏകലവ്യന്റെ കുടിലില് നിന്നേതോ
നേര്ത്തകാറ്റ് വിലപിച്ചുവന്നൂ.

    

സി. പി. അബൂബക്കര്‍ - സി. പി. അബൂബക്കര്‍  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, സാഗരം*
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക