മെഹ്ദി ഹസന്‍

സി. പി. അബൂബക്കര്‍

ഗസല്‍ രാജാവായ മെഹ്ദി ഹസന്‍ ദിവംഗതനായിരിക്കുന്നു. 1927 ജൂലൈ 18ന് ജനിക്കുകയും 2012 ജൂണ്‍ 13ന്ന് നിര്യാതനാവുകയും ഈ സംഗീതപ്രതിഭയ്ക്ക് ചരമമടയുമ്പോള്‍ 87 വയസ്സുണ്ടായിരുന്നു. രാജസ്ഥാനിലെ സംഗീതപാരമ്പര്യമുള്ള കലവന്ത് കുടുംബത്തിലാണദ്ദേഹം പിറന്നത്. ആ കുടുംബത്തിലെ പതിനാറാം തലമുറയിലെ സംഗീതപ്രതിഭയാണദ്ദേഹം. പിതാവ് ഉസ്താദ് അസീം ഖാന്‍, മാതുലന്‍ ഉസ്താദ് ഇസ്മായേല്‍ഖാന്‍ എന്നിവരില്‍നിന്നാണദ്ദേഹം സംഗീതമഭ്യസിച്ചത്. ഇരുവരും പരമ്പരാഗത ദ്രുപദസംഗീതവിദ്വാന്മാരായിരുന്നു.
ചെറുപ്രായത്തില്‍തന്നെ മെഹ്ദി സംഗീതപരിപാടികളാരംഭിച്ചു. ആദ്യം ദ്രുപദസംഗീതവും ഖെയാലും ചേര്‍ന്നുള്ളപ്രഥമപരിപാടി മൂത്തസഹോദരന്റെ കൂടെയായിരുന്നു അവതരിപ്പിച്ചത്. പഞ്ചാബിലെ ഫസില്‍ ബംഗ്ലയിലായിരുന്നു ആ പരിപാടി.

ഇന്ത്യാവിഭജനത്തോടെ മെഹ്ദി ഹസനും കുടുംബവും പാക്കിസ്താനില്‍ഡ കുടിയേറി. ഇതിനെ തുടര്‍ന്ന് കുടുംബം രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയിലായി.ദാരിദ്ര്യത്തെ അതിജീവിക്കാനും ഹസന്‍ സൈക്കിള്‍ഷോപ്പിലും പിന്നീട് കാര്‍, ഡീസല്‍ട്രാക്ടര്‍മെക്കാനിക്കായും ജോലിചെയ്തു. ഇതൊന്നും മെഹ്ദിയിലെ സംഗീതജ്ഞനെ തകര്‍ത്തുകളഞ്ഞില്ല. അദ്ദേഹം കൃത്യമായി സാധകം ചെയ്തു.
1957ല്‍ റേഡിയോ പാക്കിസ്താനില്‍ പാടാനവസരം ലഭിച്ചതോടെയാണ് ഈ അതിജീവനസമരത്തിനറുതിവന്നത്. സംഗീതലോകത്ത് മെഹ്ദ ക്ക് പതുക്കെഅ ംഗീകാരം ലഭിച്ചുതുടങ്ങി. ഉസ്താദ് ബര്‍ക്കത്ത് അലിഖാന്‍, ബീഗം അഖ്തര്‍, മുഖ്താര്‍ബീഗം എന്നിവരായിരുന്നു അക്കാലത്തെ പ്രമുഖഗസല്‍ ആലാപകര്‍. ഉര്‍ദു കവിതയിലും തചല്പരനായിരുന്നു മെഹ്ദി ഹസന്‍.

പത്താ പത്താ ബൂട്ടാ ബൂട്ടാ, കബ്‌കെ ബിച്ചരേ, ബീടേ ഹുവേ കുഛ് ദിന്‍, ദില്‍ ബുഹത്ത് ഉദാസ് ഹൈ, ഗുലോന്‍ മെയ് രംഗ് ഭരേ, ദര്‍ദ് യുന്‍ ദില്‍ സെ ലഗാ, ജിസ് നെ മേരേ ദില്‍കോ, ആങ്‌ഖോം സെ മിലീ ആങ്‌ഖേം, ദില്‍ദിയാ ദര്‍ദ് ലിയാ, ദില്‍ എ വീരണ്‍ തെരീ യാദ്, ജബ് കോയീ പ്യാര്‍ സേ, സാംനേ ആ കേ തുഝ്, യെ കതാഗസീ ഫൂല്‍, ആപ് കാ ഹുസന്‍ ജൊ ദേഖാ തോ, തെരീ മെഹ്ഫില്‍സെ യെ ദീവാനാ, ദില്‍ മെ തു ഹേ മുഹബ്ബത്, മേരാ ഇമാം മുഹബ്ബത്, കഭീ മേരീ മുഹബ്ബത്, ന കോയീ ഗിലാ ഹേ... എത്രയെത്രഗാനങ്ങള്‍!എത്രയെത്ര രാഗങ്ങള്‍.

മെഹ്ദിയുടേത് പോലൊരു സ്വരം ഇനിയുണ്ടാവണമെന്നില്ലെന്നാണ് ലതാമങ്കേഷ്‌കര്‍ അഭിപ്രായപ്പെടുന്നത്. ഗസല്‍ പ്രേമിുകളുടെ ചുണ്ടില്‍ എപ്പോഴുമൊരു മെഹ്ദി ട്യൂണ്‍ തത്തിക്കളിക്കുന്നുണ്ടാവണം. ശ്രോതാവിന് സമാധാനവും ശാന്തിയും നല്കുന്ന നാദമാണ് മെഹ്ദിയുടേത്.

മെഹ്ദിയുടെ ജീവിതം സംഘര്‍ഷപൂരിതമായിരുന്നു. സ്വര്‍ണ്ണസ്വരത്തിനുടമയായ ഈ ഗായകന്‍ യാതനകളിലൂടെ, വേദനകളിലൂടെയാണ് തന്റെ ജീവിതം ജീവിച്ചുതീര്‍ത്തത്. എന്നിട്ടും ഉപഭൂഖണ്ഡത്തിലെ ഗസല്‍ചക്രവര്‍ത്തിയായിരുന്നു അദ്ദേഹം. റേഡിയോ പാക്കിസ്താനിലെ ഗായകനായി അരങ്ങേറിയ മെഹ്കിക്ക് പിന്നെതിരിഞ്ഞുനോക്കേണ്ടിവന്നില്ല.
1960കളിലും 1970കളിലും മെഹ്ദിയാണ് പാകിസ്താന്‍ ചലച്ചിത്രസംഗീതവും ഗസല്‍സാമ്രാജ്യവും അടക്കിവാണത്. തന്റെ ആലാപനങ്ങളിലെല്ലാം ക്ലാസിക്ക് സ്പര്‍ശമുണ്ടാക്കുന്നതില്‍പ്രവീണനായിരുന്നു മെഹ്ദി. ദൈവത്തിന്റെ നാദമാണ് മെഹ്ദിയെന്ന് വിശേഷിപ്പിച്ചത് ലതാമങ്കേഷ്‌കറാണ്. 2010ല്‍ പ്രപകാശിതമായ തെരാമിലാനാ എന്ന ആല്‍ബത്തില്‍ രണ്ടുപേരും ചേര്‍ന്നു പാടിയിട്ടുണ്ട്.

ജഗജിത് സിങ്ങും തലത്ത് അസീസും മെഹ്ദിയുടെ ശി്ഷ്യന്മാരാണ്.

അഞ്ചു പതിറ്റാണ്ടുകാലം ഗസലിന്റെ ചക്രവനര്‍ത്തിയായി വിരാജിച്ച മെഹ്ദിയുടെ ജീവിതം പ്രശ്‌നപൂരിതമാവുന്നത് 1980ല്‍ അദ്ദേഹത്തിനു ശ്വാസകോശരോഗം ബാധിക്കുന്നതോടെയാണ്. ഇന്ത്യയെ എന്നും സ്‌നേഹിച്ചിരുന്നു മെഹ്ദി. രണ്ടായിരാമാണ്ടിലാണ് അദ്ദേഹം അവസീാനമായി ഇന്ത്യയില്‍വന്നത്. 2008ല്‍ വരാന്‍നിശ്ചയിച്ച പരിപാടി മുംബൈയിലെ ഭീകരാക്രമണം കാരണം മാറ്റിവയ്ക്കപ്പെട്ടു. ആര്‍ദ്രവും മധുരവുമായ മെലഡികളുടെ മഹാസാഗരം വരും തലമുറകള്‍ക്കായി മെഹ്ദി നല്കിയിക്കുന്നു.

അസംഖ്യം അവാര്‍ഡുകള്‍ മെഹ്ദിയ. െതേടിയെത്തി. ജനറല്‍ അയൂബ്ഖാന്‍ അദ്ദേഹത്തിന് തംഘാ ഇ ഇംതിയാസ്പട്ടം നല്കി ആദരിച്ചു. ജനരല്‍സിയാവുല്‍ഹഖും ജനരല്‍ പര്‍വീസ് മുഷറഫും സംഗീതപട്ടങ്ങള്‍നല്കി മെഹ്ദിയെ ആദരിച്ചു. പാകിസ്താനി സിനിമാലോകത്തുനിന്നും അനേകം അവാര്‍ഡുകള്‍ അനശ്വരഗായകന് നല്കി. ഇന്ത്യയില്‍നിന്ന് 1979ല്‍ അദ്ദേഹത്തിന് സൈഗാള്‍ അവാര്‍ഡ് ലഭിച്ചു. നേപ്പാളില്‍നിന്ന്േ ഗൂര്‍ഖാദക്ഷിണ അവാര്‍ഡാണ് മെഹ്ദിക്ക് ലഭിച്ചത്.

ഏതാണ് മെഹ്ദിയുടെ ഏറ്റവും നല്ല രാഗങ്ങള്‍,ഗാനങ്ങള്‍? ഉത്തരം പറയാനാവാത്ത ചോദ്യമാണിത്. ഇവ മെഹ്ദിയുടെ പ്രധാനാല്‍ബങ്ങളാണ്. കഹ്നാ ഉസേ, നസ്രാനാ, അന്താസ് ഇ മസ്താനാ, ദില്‍ ജോ രോതാ ഹൈന്‍, ക്ലാസിക്കല്‍ഗസല്‍ വാള്യം 1, 2, 3;ഗാലിബ് ഗസല്‍, ഗസല്‍സ് ഫോര്‍ എവര്‍, ഗോള്‍ഡന്‍ കലക്ഷന്‍സ് ഓഫ് മെഹ്ദി ഹസന്‍, ഗോള്‍ഡന്‍ ഗ്രേറ്റ്‌സ്, ഇന്‍ കണ്‍സര്‍ട്ട്, ഖുലീ ജോ ആങ്ഖ്, ലൈഫ് സ്റ്റോറി, ലൈവ് എറ്റ് കാമ്പേയ്‌സ്, ലൈവ് കണ്‍സര്‍ട്ട് ഇന്‍ ഇന്ത്യാ, മെഹ്ദി ഹസന്‍, മെഹ്ദി ഹസന്‍ ഗസല്‍സ് വാള്യം I , സദാ ഇ ഇഷ്‌ക്, സര്‍ഹദിന്‍, സുര്‍ കി കോയ് സീമാ നഹീന്‍, ദ ഫൈനസ്റ്റ് ഗസല്‍സ്, ദ ലജന്റ്, യാദ് ഗര്‍ ഗസലേന്‍, ശോഭാ ഗര്‍തുവുമായി ചേര്‍ന്നന് പാടിയ തര്‍സ്, നക്ഷ് ഇ ഫര്യാദീ. ഇനി ചേര്‍ക്കുന്നവയാണ് മെഹ്ദിയുടെ പ്രധാനഗസലുകള്‍. ആയേ ബര്‍ഹേ നാ ഖിസാ ഇഷ്‌ക് ഇ , ആജ് തക് യാദ് ഹൈന്‍ വൊഹ് പ്യാര്‍ കാ മന്‍സര്‍, ആംഖോസേ മിലി ആങ്‌ഖേന്‍, ആപ് കീ ആങ്കോന്‍ നേ, ഫെയ്‌സ് അഹമ്മദ് ഫെയ്‌സിന്‍രചനയിലുള്ള ആയേ കുച്ച് അബ്ര് കുഛ് ശരാബ് ആയേ, അബ്‌കേ ഹും ബിച്ചഡേ, ആങ്‌ഖോ സെ മിലി ആങ്കേന്‍, ആപ് കി ആങ്‌ഖോന്‍ നെ, ആയേ രോഷ്‌നിയോം കെ ശഹര്‍, അപ്‌നോം നെ ഘം ദിയെ, ഭൂലീ ബിസ്രീ ചാന്ദ്- ഈ പട്ടി കവിവരിച്ചു താര്‍ക്കാനാവില്ല.
Ae Raushnion Ke Shahr
Apnon Ne Gham Diye To Yaad Aa Gaya
Bhuuli bisri chand umeedein
Chalte ho to chaman ko chaliye
Charaag-e-toor Jalao Bada Andhera Hai
Dekh to dil keh jaan se uthta hai
Dil-E-Nadan Tujhe Hua Kya Hai (poet: Mirza Ghalib)
Dil Ki Baat Labon Par Laakar.
Dil Men Toofan Chupae Betha Hon
Duniya Kisi Ke Pyaar Mein Jaanat Se Kam Nahin
Dayam Pada Hua Tere Dar Pe Nahi Hoon Main (poet: Mirza Ghalib)
Ek Bar Chale Aao
Ek Bus Tu Hi Nahin Mujhse Khafa ho Baitha (poet: Farhat Shezhad)
Ek Sitam Aur Meri Jaan, Abhi Jaan Baqi Hai (poet: Masroor Anwar)
Fikr hii thaharii to dil ko fikr-e-Khubaan kyon Na Ho (poet: Josh Malihabadi)
Ga Mere Dewane Dil
Garmii-E-Hasarat-E-Naakaam Se Jal Jaate Hai.N
Gulon Main Rang Bhare, Baad-e-Naubahaar Chale (Lyrics: Faiz Ahmed Faiz)
Gulshan gulshan shola e gul ki
Guncha-e-Shauq Laga hei Khilne
Hamari Sanson Men Aaj Tak
Har Dard Ko
Hum mei koi ghum nahi tha ghum-e-aashiqi sai pahlay
Ik Husn Ki Dewi Se Mujhe Pyaar Hua Thaa
Ik khalish ko haasil-e-umr-e-ravaan rehne diya (poet: Adeeb Saharanpuri)
Jab Bhi Aati Hei Teri Yaad Kabhi Shaam ke Baad
Jab Bhi Chahen Ek Nai Sorat
Jab Bhi Pee Kar
Jab Koi Piar Se Bulaae Ga
Jab Us zulf Ki Baat Chali
Jahan Jake Chain
Kahan Gai Woh Wafa
Khuli Jo Aankh Woh Tha (poet: Farhat Shezhad)
Kiya Hei Pyaar Jisse Humne Zindagi ki Tarah
Kya Bhala Mujhko Parakhne Ka Nateeja Nikla
Kyoon Humse Khafa Ho Gaye Ae Jaan-E-Tamanna
Main Hosh Mein Tha
Main khayal houn kisi aur ka (poet: Saleem Kausar)
Main nazar se pee rha hoon
Mohabat Karne Wale
Mohabat Zindagi Hai Aur Tum Meri Mohabat Ho
Mujhe Tum Nazar Se Gira To Rahe Ho
Naavak andaz jidhar diida-e-jaana honge
Patta Patta Boota Boota
Phuul hi phuul khil utthe
Pyaar Bhare Do Sharmile Nain
Rafta Rafta Wo Meri Hasti Ka Saamaan Ho Gaye
Ranjish Hi Sahi Dil Hi Dukhaane Ke Liye Aa
Rim Jhim Ki Barsaat Hai Aur Jaage Huye Jazbaat Hain
Roshan Jamal-e-yaar Se Hain
Saamne Aa Ke Tujhko Pukara Nahin
Sahar Ho Rahi Hai
Shikwa Na Kar Gila Na Kar Ye Duniya Hai Pyaare
Shola Tha Jal Bujha Hoon (penned by: Ahmed Faraz)
Tanha Thi Aur Hamesha Se Tanha Hai Zindagi
Tark-e-Ulfat Ka Sila
Tere Bheege Badan Ki Khooshboo Se
Tere Mere Piar Ka Aisa Nata Hai
Toote Hue Khwabon Ke Liye
Thah ar Thorri Der To
Tu Meri Zindagi Hei (Copied by Nadeem Sharavan in 'Ashiqi' Hindi Movie India)
Usne Jab Meri Taraf
Uzr Aane Mein Bhi Hei Aur Bulaate bhi nahin
Wo Dil Nawaaj Hei Lekin Nazar Shinaas Nahin
Yaaro Kisii Qaatil Se Kabhii Pyaar Na Maa.Ngo
Yun na mil mujhse khafa ho jaise
Ye Dhooan Kahan Se Uthta Hei
Ye Kaghzi Phool Jaise Chahre
Ye Mojazaa Bhii Muhabbat Kabhii Dikhaaye Mujhe
Ye Tera Naazuk Badan Hai Ya Koi Mehka Gulaab
Yoon Zindagi Ki Raah Mein Takra Gaya Koi
Zindagi Mein To Sabhi Pyaar Kiya Karte Hain
Zulf Ko Teri Ghataon Ka Payam Aaya Hai

(അവലംബം) വിക്കിപീഡിയ.

ദൈവത്തിന്റെ സുവര്‍ണനാദം എന്ന് ലതാമങ്കേഷ്‌കര്‍. ഇനി അത്തരമൊരു മധുരാര്‍ദ്രനാദം മനുഷ്യന്ശ്രവിക്കാനാവില്ലെന്നും ലത.

    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, മെഹ്ദി ഹസന്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക