യുദ്ധചിത്രത്തില്‍

ചിത്ര. കെ. പി.

ചത്ത് മലച്ച്
കിടക്കുന്നവളുടെ മുലയില്‍
അമര്ന്ന് നില്ക്കുന്നു
ബൂട്സിട്ട ഒരു കാല്.

കാലിന്റെ ഉടമയെ
കുറിച്ചോര്ത്തില്ല.

ആ കാലില്‍
എണ്ണ തേച്ച് കുളിപ്പിച്ച
രണ്ട് കൈകളെ കുറിച്ചോര്ത്തു;
വറ്റിയിട്ടും, ചോരിവാ
കണ്ടൊരിക്കല്‍
കനത്ത് വിങ്ങിയ
രണ്ട് മുലകളെക്കുറിച്ചും.

    

ചിത്ര. കെ. പി. - Tags: Thanal Online, web magazine dedicated for poetry and literature ചിത്ര. കെ. പി., യുദ്ധചിത്രത്തില്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക