ആത്മകഥ എഴുതും മുമ്പ്..

ഉഷ പുനത്തില്‍

പാവം
ആത്മകഥ
എഴുതും
മുന്പ്
കൊലചെയ്യപ്പെട്ടു

ഒരു ബ്ലോഗ്
പോലും എഴുതിയില്ല
ബ്ലോഗ് പോലും_
ബ്ലോഗ് നെ
ചെറുതായിക്കാണുന്നതല്ലേ

പണ്ട്,മുള്ള്
എടുക്കുമ്പോള് കണ്ണ്
ആ മരപ്പച്ചയില്
തറപ്പിച്ചാല്
വേദനിക്കില്ലെന്നമ്മ


ഇന്ന് ആ മുള്ളില്ല
വേറെ ഒരു പാട്
മുള്ളുകള്
എടുത്തു കളയാന്
അമ്മക്കുമാവില്ല

മുള്ള് എടുക്കുമ്പോള്
വേദനിക്കാതിരിക്കാന്
പിന്നെ പച്ചപ്പ് വേണ്ടല്ലോ
മരം പക്ഷെ
ആത്മഹത്യ ചെയ്തില്ല
ആത്മ കഥ
എഴുതും മുന്പ്
കൊലചെയ്യപ്പെട്ടു
അപ്പോള്
മരമനസ്സില്
എന്തായിരുന്നിരിക്കണം?

    

ഉഷ പുനത്തില്‍ - Tags: Thanal Online, web magazine dedicated for poetry and literature ഉഷ പുനത്തില്‍, ആത്മകഥ എഴുതും മുമ്പ്..
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക