മനസ്സാക്ഷിക്കുത്ത്‌

മുയ്യം രാജന്‍

ഒരു കത്തി വേണം -
മനസ്സിന്‍റ്റെ മഹസ്സര്‍ തയ്യാറാക്കാന്‍
മരവിച്ചു പോയ
മനസ്സിനെ മുറിച്ചെടുത്ത്‌ നോക്കാന്‍
മരിക്കും വരെ
മനസ്സാക്ഷിക്കുത്തേല്‍ക്കാതിരിക്കാന്‍
കാത്തുവയ്ക്കാന്‍,
കാവലിരിക്കാന്‍,
ഇതിനൊന്നുമായില്ലെങ്കില്‍
മനസ്സാക്ഷിയില്ലാത്ത
ദുഷിച്ച മനുഷ്യരെ
കുരുതികഴിക്കാന്‍;
കുത്തിക്കൊല്ലാന്‍...

    

മുയ്യം രാജന്‍ -
  Address: കന്മദം
  TI-20, എന്‍.സി.എല്‍ കോളനി
  സിന്‍ഗ്രോളീ
  മധ്യ പ്രദേശ്-486 889
  Mob : 09406711553 / 09425190321
  e-mail: muyyamrajan08@gmail.com
Tags: Thanal Online, web magazine dedicated for poetry and literature മുയ്യം രാജന്‍, മനസ്സാക്ഷിക്കുത്ത്‌
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക