എങ്ങനെ?ഇങ്ങനെ…

സച്ചിദാനന്ദന്‍ പുഴങ്കര

ഉറവ പൊട്ടി-
ച്ചിരിച്ചപോലങ്ങനെ
ഇട മുറിക്കാത്ത
സുന്ദരഗാനമാ -
ണിവിടെ നാം കേട്ടു -
നില്‍ക്കുന്നു... കുന്നിന്റെ
ഹരിതതീരം
പ്രസന്നമാക്കുന്നതായ്,
അനുഭവിക്കുന്നു
പക്ഷി പാടുന്നതായ്......
ഇവരിതെങ്ങനെ
ചുണ്ടനക്കാതെയീ
ലളിതരാഗ -
മാലാപനം ചെയ്യുന്നു?
ചിരിയടക്കി -
പ്പിടിച്ചുകൊണ്ടങ്ങനെ,
ഒരുവന്‍ മെല്ലെ -
പ്പറഞ്ഞതാണിങ്ങനെ,
‘ഹൃദയമല്ലയോ
പാടുന്നിതെപ്പൊഴും,
വെറുത്ര്യെന്തിന്നു
വാ തുറന്നീടണം?’

(ഇത് എഴുതും മുമ്പ് ട്സിയാര്‍ട്സൗ എന്ന ചൈനീസ് കവിയുടെ ഒരു കവിത ഞാന്‍ വായിച്ചിരുന്നു)

    

സച്ചിദാനന്ദന്‍ പുഴങ്കര - Tags: Thanal Online, web magazine dedicated for poetry and literature സച്ചിദാനന്ദന്‍ പുഴങ്കര, എങ്ങനെ?ഇങ്ങനെ…
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക