നിലാവ്

റഫീക്ക്‌ തിരുവാഴാംകുന്ന്

നില വിരിയിട്ട ജാലകത്തിനപ്പുറം നിലാവ് വന്നു നിന്ന് ,അവള്‍ജലകതിനരികെലെക്ക് നോക്കി നിന്നു .നിലാവ് അവളെ നോക്കി പുഞ്ചിരിച്ചു അവള്‍ക്ക് എന്തോനില്ലാത്ത സന്തോഷം .
നിലാവേ നീ എന്‍റെ അമ്മയെ കണ്ടോ..........? കണ്ടിരുന്നു സ്വരഗത്തിലെ പൂന്തോപ്പില്‍...അമ്മ നിന്നെ കുറിച്ച് വേവലാതി ഉണ്ട്..നിനക്കറിയാമോ ....? മുന്ന് വയസുള്ള കുഞ്ഞിനെ പോലും വെറുതെ വീടാത്ത ഈ ലോകത്ത്‌പത്തു വയസായ എന്‍റെ മോള്‍ക്ക്‌പോലും രക്ഷ യുണ്ടാവില്ലേ എന്നാ ഭയം ......അമ്മ നിന്നെ ഓര്‍ത്തു കരഞ്ഞിരുന്നു ...
മനസ്സില്‍ഒരു തേങ്ങല്‍മാത്രം ബാക്കി വച്ച് നിലാവ് പോയി ...
അവള്‍ഇരുട്ടിലേക്ക്‌നോക്കി
നാലു ചുമരുകളില്‍ നിറയെ കണ്ണുകള്‍..നിറയെ കൈകള്‍,നിഴല്‍പോലും കറുത്ത ചുണ്ടുമായി അരികിലേക്ക്‌വരുന്നു
അവള്‍നിലവിളിച്ചു .....ആ നിലവിളി ആ മൌനത്തില്‍എവിടെയോ ഒളിച്ചു ......പിന്നീട് നിലാവ് അമ്മയെയും മകളെയും സ്വര്‍ഗതോപില്‍ഒന്നിച്ചു കണ്ടു കാണും ..

    

റഫീക്ക്‌ തിരുവാഴാംകുന്ന് -
    Address: മൊബൈല്‍... 0544633492
Tags: Thanal Online, web magazine dedicated for poetry and literature റഫീക്ക്‌ തിരുവാഴാംകുന്ന്, നിലാവ്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക