നോവല്‍ കവിതകള്‍

സി. പി. അബൂബക്കര്‍

പുഴ
പുഴ ഒരു ചരിത്രമാണ്.
നഗരങ്ങള്‍ഉരുവപ്പെടുന്നതിനുമുമ്പ്
പുഴകള്‍അനുസ്യൂതമായി ഒഴുകിയിരിക്കണം.
പുഴക്കരയില്‍മരങ്ങള്‍പൂത്തിരിക്കണം
മരക്കൊമ്പില്‍കുയിലുകള്‍പാടിയിരിക്കണം.
ഇലകള്‍ക്കിടയില്‍തത്തകള്‍പാറിയിരിക്കണം.
പുഴയിലേക്ക് നീര്‍ച്ചാലുകള്‍ഒഴുകിയിരിക്കണം
പുഴ കടലിലേക്കൊഴുകിയിരിക്കണം
പുഴയില്‍മീനുകള്‍നീന്തിപ്പുളഞ്ഞിരിക്കണം.
കുട്ടികളും മുതിര്‍ന്നവരും
പുഴമുറിച്ചു#ിനീന്തിയിരിക്കണം.


പാട്ടുകാരന്‍
കുയിലിന്റെ മുട്ടവിരിയുന്നത് എവിടെയാണ്?
കുയില്‍പ്പിടകള്‍അടയിരിക്കുന്നില്ല.
വെറുതെ മുട്ടയിടുന്നു
പറന്നുപോവുന്നു
പിറവിയില്‍തന്നെ അനാഥനാണ് പാട്ടുകാരന്‍.

നഗരം
തോര്‍ത്താനൊരു തുണി
ഉടുക്കാനൊരു മുണ്ട്
തേക്കാന്‍ഇത്തിരി വെളിച്ചെണ്ണ,
തേങ്ങചേര്‍ത്ത്തിന്നാനിത്തിരി അവില്‍
പാണ്ടികശാലകള്‍, രമ്യഹര്‍മ്യങ്ങള്‍, പുകക്കുഴലുകള്‍.........
ഇഷ്ടികനിര്‍മ്മാണച്ചൂളകളില്‍നിന്ന് പുകയുയര്‍ന്നു.
കാറ്റിന് പുകമണമുണ്ടായി
വെയിലില്‍പുക പഴുത്തു
പുഴ എല്ലാം മറന്നു
നഗരജീവിതം ഒരു വ്യവസായം
പള്ളി, ക്ഷേതം, ചായക്കട, ഹോട്ടല്‍, കടപ്പുറം, മ്യൂസിയം......
നഗരമെന്നകാഴ്ചബംഗ്ലാവ്.
ഒറ്റപ്പെട്ടമനുഷ്യര്‍.....

    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, നോവല്‍ കവിതകള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക