വനം
സി. പി. അബൂബക്കര്‍
യാത്രിക, ഭവാനിനി
യാമിനിയുടെ മാറില്‍തലചായ്ച്ചുറങ്ങുക
നിദ്രയില്‍പ്രശാന്തമായ്
കാമനയുടെ തോളിലാര്‍ദ്രമായുണരുക
പാവുകള്‍നെയ്യാനിനി
നെയ്ത്തുകാരനുമായി വരികഭവാനെന്റെ
കാവുകള്‍തീണ്ടാനിനി-
യമ്പുകള്‍ചുമലേന്തിവരികവേട്ടയ്ക്കായി.
കാലുകള്‍ചലിക്കാലെ
കണ്ണിലെയമ്പാല്‍വനഗര്‍ഭമെന്തറിയുക.
പാലൊഴുകുന്നോ മാനിന്‍
മുലയില്‍?കിടാങ്ങളുണ്ടിളയപുല്ലും കാര്‍ന്ന്
വനചാരുതകളില്‍
നില്ക്കയാണവയുടെ നേര്‍ത്തകൊമ്പിടങ്ങളില്‍
മൃദുചര്‍മ്മമായ്, ഇനി-
യവയും മാന്‍കൂട്ടത്തിലോടുമ്പൊഴാരണ്യക-
ലതകളിളം കാറ്റി-
ലാടുന്നൂ മൃഗപക്ഷിരാശികളൊരുമിച്ച്
പൊയ്കയില്‍രമിക്കുന്നൂ
സുഷിരങ്ങളിലൂടെ വനത്തില്‍പൊഴിയുന്ന
വെളിച്ചം തെളിയുന്നൂ
യാത്രിക, ഭവാന്റെയീ വെറും യാത്രയില്‍പേടി-
ച്ചോടുകയില്ലീ മാനും
ശലഭങ്ങളും സൂചീ മുഖിയും മധുമോന്തും
പക്ഷിയും, ജലധാരാ-
രസലപത്രങ്ങളില്‍പൊഴിയും മഞ്ഞിന്‍നേര്‍ത്ത
തബലാനിനദവും;
പോവുകഭവാന്‍കാടും കടന്ന് മലകളില്‍
സി. പി. അബൂബക്കര്‍ - സി. പി. അബൂബക്കര്‍ ഈ ലക്കത്തില്‍.....
Tags: Thanal Online, web magazine dedicated for
poetry and literature സി. പി. അബൂബക്കര്‍, വനം