പഴയ സൗഹൃദത്തിന്റെ ശിരഛേദം,
ആഴത്തില്‍ കുഴിച്ചുമൂടിയ കബന്ധം!
മറ്റൊരു രൂപാന്തരപ്രാപ്തിക്കു സമയമായ്…
പല്ലുകള്ക്കി ടയില്‍ തേറ്റകളൊളിപ്പിച്ച്
ക്രൗര്യം മൃദുഹാസത്തില്‍ പൊതിഞ്ഞ്
ചോരക്കൊതി പ്രണയാര്ദ്രുതയില്‍ ചാലിച്ച്
ചന്ദ്രനെനോക്കി
ഓരോരാത്രിയും കിടക്കവിരിച്ച്
സൂര്യനമസ്‌കാരംചെയ്ത്
ഓരോപകലിനും സുഗന്ധലേപനം പൂശി
തീവ്രദാഹമാര്ന്നൃ
പുതിയ സൗഹൃദസമവാക്യങ്ങള്‍ രചിക്കാം.