(രണ്ട്)
രാജ്യത്ത് ഓരോപ്രതിസന്ധിവരുമ്പോഴും കോര്‍പറേറ്റുകളും
സാമ്രാജ്യത്വവും സന്തോഷിക്കുന്നു. ആ പ്രതിസന്ധിയുടെ മറവിലാണ് ഓരോജനദ്രോഹനടപടിയും
കേന്ദ്രസര്‍ക്കാര്‍നടപ്പാക്കുന്നത്. നോക്കൂ റെയില്‍ ബജറ്റില്‍ തീവണ്ടിക്കൂലിവര്‍ദ്ധനവില്ല.
പക്ഷേ അതിന് ഒരുമാസംമുമ്പ് ദില്ലപെണി്#കുട്ടിയുടെ ബഹളത്തിനിടയില്‍ 20ശതമാനം ചാര്‍ജ്ജ്
മധുരമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രരസര്‍ക്കാര്‍ ജനങ്ങളെ സന്തോഷിപ്പിച്ചിരിക്കുന്നു.
അതിനുശേഷമാണ് പലതവണയായി ഡീസല്‍വിലകൂട്ടി നമ്മുടെ KSRTC ഉള്‍പ്പെടെയുള്ള പൊതുമേഖലാസ്ഥാപനങ്ങളെ
കുഴപ്പത്തചിലാക്കുകയും ജനങ്ങള്‍ ഇഷ്ടം പോലെ പുണ്ണു ചൊറിയാനവസരമുണ്ടാക്കി സാധനവിലവര്‍ദ്ധിക്കുന്നതിനുകാരണമാവുകയും
ചെയ്തത്. ഓരോവിലക്കയറ്റത്തോടുമൊപ്പം രാജ്യം വളരുന്നതി നുള്ള ഏകഉപാധിയിതാണെന്ന്
ജനങ്ങള്‍ക്ക് ഉറപ്പുനല്കുകയും ചെയ്യുന്നുണ്ട് ആദരണീയ സര്‍ക്കാര്‍. ഇനിയും ഇതുപോലുള്ള
ജനോപകാരനടപടികളുണ്ടാവുമെന്ന ഗവണ്മെന്റ് ജനങ്ങള്‍ക്ക് വാക്കു നല്കുന്നുമുണ്ട്.
അതുകൊണ്ട് പേടിക്കാനൊന്നുമില്ല. നമുക്ക് വീണ്ടും ബ്രിട്ടീഷമേരിക്ക പോറ്റുന്നകാളയായി
പരിവര്‍ത്തനം ചെയ്യാം. ഉഇടയ്ക്കിടെ ഇതുണ്ടാവുന്നില്ലെങ്കില്‍ എങ്ങിനെ ലാലാ ലജപത്
റായിയും മഹാത്മാഗാന്ധിയും ജവഹര്‍ലാലും ഒക്കെ അവതരിക്കും?