എഡിറ്റോറിയല്‍

സി. പി. അബൂബക്കര്‍

(ഒന്ന്)
കേരളരാഷ്ട്രീയം പരിണാമഗുപ്തിയി ല്ലാത്തൊരു നാടകരചനയായി മാറിയിരിക്കുന്നു. ഏറ്റവും ഒടുവില്‍ ചലച്ചിത്രനടനായ ബി. ഗണേഷ്‌കുമാറിന്റെ കാമിനിമൂലമുള്ള സംഗതികള്‍ രൂപപരിണാമം ബാധിച്ച് പിതൃ-പുത്രസമസ്യയുടെ നിര്‍ദ്ധാരണമായി കലാശിച്ചത് ഇതിന്റെ രസകരമായ തെളിവാണ്. ആര്‍. ബാലകൃഷ്ണപിള്ള പണ്ടേ പ്രസിദ്ധനായ ഒരുനടനാണ്. മകന്‍ ചലച്ചിത്രനടനുമാണ്. മന്ത്രിയായതോടെ അദ്ദേഹം ശരിക്കും താരമായി.
പാണ്ടിമണിയന്റെ ു പാരയെന്നു പറഞ്ഞതുപോലെ അവസാനം അച്ഛന്‍ മകനു പണിതുകൊടുത്തതാണോ പീസീ ജോര്‍ജിന്റെ പാരയെന്നു രസനിഷ്യന്ദിയായി പര്യാലോചിക്കാവുന്നതാണ്. സരമഗരുവിന്റെ അന്ധതയിലെ കഥാപാത്രങ്ങളായ കേരളകേബിനറ്റിലെ അംഗങ്ങള്‍ ാെന്നും കാണാതെ, കേള്‍ക്കാതെ, അവസാനം ആരും രാജിയാവാതെയും രാജിവെക്കാതെയും പിരിഞ്ഞു. മുഖ്യചാട്ടവാറുകാരനായി പീസീ ജോര്‍ജ്ജു തുടരാനും ഒരുമയോടെ തീരുമാനമായി.
നമുക്ക് നാണമില്ലെന്നതാണ് വസ്തുത. നമുക്കര്‍ഹതപ്പെട്ട ഒരു മന്ത്രിസഭയും മുന്നണിയുമാണ് നമ്മെ ഭരിക്കുന്നത്. എന്തൊരു മധുരമായ ആഭരണമാണ് കേരളത്തിലെ ഭരണം?

(രണ്ട്)
രാജ്യത്ത് ഓരോപ്രതിസന്ധിവരുമ്പോഴും കോര്‍പറേറ്റുകളും സാമ്രാജ്യത്വവും സന്തോഷിക്കുന്നു. ആ പ്രതിസന്ധിയുടെ മറവിലാണ് ഓരോജനദ്രോഹനടപടിയും കേന്ദ്രസര്‍ക്കാര്‍നടപ്പാക്കുന്നത്. നോക്കൂ റെയില്‍ ബജറ്റില്‍ തീവണ്ടിക്കൂലിവര്‍ദ്ധനവില്ല. പക്ഷേ അതിന് ഒരുമാസംമുമ്പ് ദില്ലപെണി്#കുട്ടിയുടെ ബഹളത്തിനിടയില്‍ 20ശതമാനം ചാര്‍ജ്ജ് മധുരമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രരസര്‍ക്കാര്‍ ജനങ്ങളെ സന്തോഷിപ്പിച്ചിരിക്കുന്നു.
അതിനുശേഷമാണ് പലതവണയായി ഡീസല്‍വിലകൂട്ടി നമ്മുടെ KSRTC ഉള്‍പ്പെടെയുള്ള പൊതുമേഖലാസ്ഥാപനങ്ങളെ കുഴപ്പത്തചിലാക്കുകയും ജനങ്ങള്‍ ഇഷ്ടം പോലെ പുണ്ണു ചൊറിയാനവസരമുണ്ടാക്കി സാധനവിലവര്‍ദ്ധിക്കുന്നതിനുകാരണമാവുകയും ചെയ്തത്. ഓരോവിലക്കയറ്റത്തോടുമൊപ്പം രാജ്യം വളരുന്നതി നുള്ള ഏകഉപാധിയിതാണെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്കുകയും ചെയ്യുന്നുണ്ട് ആദരണീയ സര്‍ക്കാര്‍. ഇനിയും ഇതുപോലുള്ള ജനോപകാരനടപടികളുണ്ടാവുമെന്ന ഗവണ്മെന്റ് ജനങ്ങള്‍ക്ക് വാക്കു നല്കുന്നുമുണ്ട്.
അതുകൊണ്ട് പേടിക്കാനൊന്നുമില്ല. നമുക്ക് വീണ്ടും ബ്രിട്ടീഷമേരിക്ക പോറ്റുന്നകാളയായി പരിവര്‍ത്തനം ചെയ്യാം. ഉഇടയ്ക്കിടെ ഇതുണ്ടാവുന്നില്ലെങ്കില്‍ എങ്ങിനെ ലാലാ ലജപത് റായിയും മഹാത്മാഗാന്ധിയും ജവഹര്‍ലാലും ഒക്കെ അവതരിക്കും?

    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, എഡിറ്റോറിയല്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക