ഇന്നലെ അവളുടെ കത്ത് കിട്ടി.
ചുട്ടുപൊള്ളുന്ന പ്രണയലേഖനം
പോയകാലങ്ങളുടെ മരണചുംബനങ്ങള്‍
നദീമുഖങ്ങളിലെ പ്രണയയാതനകള്‍
കടല്‍ച്ചൊരുക്കിന്റെ ഓക്കാനങ്ങള്‍
വ്യോമയാനങ്ങളിലെ സ്വപ്‌നങ്ങള്‍
എല്ലാം വായിച്ചു മടുത്തവന്‍
കത്തിലെ വ്യാകരണത്തിലേക്ക്
ഊളിയിട്ടു
അസംഖ്യം നിയമഭ്രംശങ്ങള്‍ കണ്ട്
രോഷാകുലനായി
അക്ഷരത്തെറ്റുകളുടെ പെരുക്കവുമായി
കൂടിക്കലര്‍ന്ന പ്രണയരാശികള്‍ .
കവിതയും കാലവും ഇടകലര്‍ന്ന
നക്ഷത്രഭ്രംശങ്ങളിലൂടെ
അയാളുടെ വ്യാകരണ വിചാരം
അരിച്ചുനടന്നു
ഇനി അവള്‍ അയാളെ ഓര്‍ക്കേണ്ടത്
പ്രണയത്തിലും
നല്ലവ്യാകരണമോര്‍മ്മിപ്പിച്ച
ഒരാളായി.