നഗരം സ്മൃതിനാശത്തെ നേരിടുന്നു*

ഫസല്‍ റഹമാന്‍

നഗര വീഥികളിലെ
പഴഞ്ചന് കെട്ടിടങ്ങള്‍
കടലെടുത്ത നൂറ്റാണ്ടുകളുടെ
ക്ലാവ് പിടിച്ച ഓര്മ്മകള്.
എലികളും ചെറിയ മനുഷ്യരും
ഒരുമിച്ചാണ് ഇവിടെ വാഴുക.
രാവിന്റെ നിശ്ശബ്ദ യാമങ്ങളില്‍
ഇടനാഴികളുടെ ഇരുട്ടില്
അവര് തങ്ങിനില്പുണ്ടാവുമോ?
രക്തവും രേതസ്സും ചിന്തി
ഗതകാല നഗര സ്മൃതികളില്
കുളമ്പടിച്ചവര്?
കാസ രോഗികളായ
അന്തേവാസികളുടെ
ഊര്ധ്വന് വലികളില്
അവര് നിശ്വസിക്കും.
ആമവാതം ബാധിച്ചവന്റെ
വേച്ചു പോവുന്ന പാദങ്ങളില്
അവര് മുടന്തി നീങ്ങും.
ചിത്തഭ്രമക്കാരന്റെ
മിന്നലോര്മ്മകളില്
അവര് അബോധമാവും.
ഇടുങ്ങിയ തെരുവുകള്ക്കപ്പുറത്ത്
അധികാരത്തിന്റെ രാജപാതകള്.
തകര്ന്നടിഞ്ഞ ജനപഥങ്ങളില്
മൃഗയാ വിനോദം നടത്തിയവര്,
അധീശത്വത്തിന്റെ വിദേശ മുഖങ്ങള്-
സംരക്ഷിത കൊട്ടാരച്ചുമരുകളില്
ഛായാ പടങ്ങളുടെ സ്വസ്ഥതയില്-
അടക്കി ഭരിച്ചവരുടെ ക്രൗര്യം
അമ്മമഹാറാണിമാരുടെ പ്രജാവാത്സല്യം
ഉപദേശിയുടെ തിരുവസ്ത്രം
ലാവണ്യവതികളുടെ നിലാച്ചിരികള്
രാജരക്തത്തിന്റെ കുഞ്ഞു മുഖങ്ങള്
നീതി നിര്വഹണത്തിന്റെ ശബളചിത്രം
വിദ്വല് സദസ്സിന്റെ ഗാംഭീര്യം
സൈന്യാധിപന്റെ ധാര്ഷ്ട്യം
ഒറ്റുകാരന്റെ ഒളിഞ്ഞു നോട്ടം
ദേശ വാസികളുടെ ഒടിഞ്ഞ ചുമലുകള്-
എല്ലാം ചിത്ര പടങ്ങളില് വിങ്ങുന്നുണ്ട്.
സന്ദര്ശകരുടെ തിരക്കൊഴിഞ്ഞ
നിശായാമങ്ങളില്
ബാക്കിവെച്ച പടയോട്ടങ്ങളോര്ത്തു
അവര് കലമ്പുന്നുണ്ടാവുമോ?
ഇന്നലെകളില്ലാത്ത രാജപാതകളിലല്ല
ഇടുങ്ങി നീങ്ങുന്ന
പഴയ തെരുവുകളിലും
ഛായാ പടങ്ങളുടെ ശോകഛവിയിലുമാണ്
നഗരം സ്മൃതിനാശത്തെ നേരിടുക.

*(ഒരു കൊല്ക്കത്ത യാത്രയുടെ സ്മരണക്കു)

 Page:1, 2, 3    

ഫസല്‍ റഹമാന്‍ - Tags: Thanal Online, web magazine dedicated for poetry and literature ഫസല്‍ റഹമാന്‍, നഗരം സ്മൃതിനാശത്തെ നേരിടുന്നു*
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക