പുനര്ജ്ജ നി

മേരിലില്ലി

മഴ നനഞ്ഞ വാക്കുകളെ 
കടവിലുപേക്ഷിച്ചു നാം 
പുഴ മറികടക്കുമ്പോഴും
കളിവിളക്കുകള്‍
കളമൊഴിയുമ്പോഴും
അകപ്പൊരുളുകള്‍
പതിരാകുമ്പോഴും
പൊഴിയുകയില്ലിനി
നീലക്കടമ്പിന്‍റെ 
പൂപോലെ അലിവാര്‍ന്ന 
സ്വരം, ഇടറിവീഴില്ല
കിനാത്തുണ്ടിന്റെ
തേന്‍ചിന്തുകള്‍. 


മറവി തടവിലാക്കിയ 
ഒരു തുരുത്തില്‍ നമ്മള്‍ 
അകപ്പെട്ടു തീരാവ്യഥകള്‍ 
അതിരില്ലാതെ പാഞ്ഞോടു
ങ്ങുമ്പോഴും മൗനങ്ങളില്‍
ഒരു കിളി ചിറകടിച്ചുയരുമ്പോഴും
മുറുകിയ ഹൃദയതന്ത്രികളില്‍ 
വിരലറ്റ തേങ്ങലുകള്‍ 
പരലുകളാകുമ്പോഴും
തുളുമ്പില്ല മിഴിയിതള്‍
ത്തുമ്പില്‍ നിന്നിത്തിരിപ്പോലും 
കണ്ണീര്‍പ്പൊടിപ്പുകള്‍ 

    

മേരിലില്ലി - മേരിലില്ലി  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature മേരിലില്ലി, പുനര്ജ്ജ നി
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക