ഇനി

ബഷീര്‍ മേച്ചേരി

ഇനി
വാക്കുകളുടെ
ഹൃദയത്തില്‍
ഒളികാമറ
വെക്കണം
കവിത നിങ്ങളോട്
കള്ളം പറയുന്നോ
എന്നറിയാന്‍

പൂവിന്റെ
ഇതളുകള്‍ക്കിടയില്‍
ഇല കൊണ്ട്
പൊതിയണം
മുള്ളുകള്‍
കൂര്ത്ത നഖങ്ങള്‍
നീട്ടുന്നോ എന്ന് നോക്കാന്‍

തിരയുടെ
ചുണ്ടിലൊളിപ്പിക്കണം
തീരത്തില്‍നനഞ്ഞമാറില്‍
തൊടുന്നോ എന്ന് കാണാന്‍

നിദ്രയുടെ കണ്ണില്‍
മറച്ചു വെക്കണം
സ്വപ്‌നങ്ങള്‍
ആയുധമെടുക്കുമ്പോള്‍
തടയാന്‍

ഇരയുടെ
ചങ്കില്‍ കെട്ടിയിടണം
വേടന്‍
അമ്പെയ്യുന്നേരം
കണ്ണ് ചിമ്മാന്‍
ഇനി
ഒളികാമറയുടെ
ഉള്ളിലൊരു
ഒളികാമറ
വെക്കണം

കണ്ട കാഴ്ചകളൊക്കെ
നേരാണോ
എന്ന് കാണാന്‍.....

    

ബഷീര്‍ മേച്ചേരി - Tags: Thanal Online, web magazine dedicated for poetry and literature ബഷീര്‍ മേച്ചേരി, ഇനി
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക