വിധി

വിധു ചോപ്ര

ഒരു കുഞ്ഞിന്റെ മേലുള്ള അവകാശവാദവുമായി രണ്ട് സ്തീകള്‍ കോടതിയിലെത്തി.
രണ്ടു പേരും പിന്മാറാന്‍ കൂട്ടാക്കാതെ നിന്നപ്പോള്‍ കോടതി ,
കുഞ്ഞിനെ കഷ്ണമാക്കി വീതിച്ചു നല്‍കുന്നതില്‍ വാദികളുടെ അഭിപ്രായമാരാഞ്ഞു.
അവർക്ക് സമ്മതം.
പക്ഷേ കോടതി കുഴങ്ങി.
ഒരു നമ്പരിട്ടു നോക്കിയതായിരുന്നു. ഏറ്റില്ലല്ലോ!
കോടതി, കേസ് മാറ്റി വച്ചു.
പിന്നെയും മാറ്റി വച്ചു
പിന്നെയും മാറ്റി
പിന്നെയും!
....................
................
.............
..........
........
.......
ഒരു ദിവസം ഒരു ചെറുപ്പക്കാരന്‍ കോടതിയില്‍ നിന്ന് ആക്രോശിക്കുന്നതു കേട്ടു:
“ഈ രണ്ടമ്മ മാരേയും ഞാന്‍ അവകാശിയെന്ന നിലയില്‍ കൊണ്ടു പോകുന്നു. കോടതിക്കെന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ?”
ഉറഞ്ഞു കൂടിയ നിശ്ശബ്ദതക്കിടയില്‍ രണ്ട് അമ്മ മാരേയും ചുമലിലേറ്റി കോടതിയില്‍ നിന്നും, അയാള്‍ പുറത്തേക്കു പോയി .
ഒരു കാറ്റു പോലെ!!

    

വിധു ചോപ്ര - വിധു ചോപ്ര  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature വിധു ചോപ്ര, വിധി
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക