അരിജനങ്ങള് (കുട്ടികള് വായിക്കരുത്)

വിധു ചോപ്ര

ആ രാജ്യത്തെ ജനങ്ങള് അരി ഭക്ഷണം കഴിക്കുന്നവരായിരുന്നു.ഒരു കിലോ അരിക്ക് മുപ്പത് രൂപ വിലയുള്ളപ്പോള് രാജാവ് പറഞ്ഞു .ഇന്നു മുതല് അരിക്ക് വില കിലോവിന് ഒരു രൂപ മാത്രം!
കാലിടറി വീണ് രാജാവ് ചത്തപ്പോള് പുതിയ രാജാവ് വന്നു.അദ്ദേഹത്തിനും അരിയോട് കലിയായിരുന്നു.അദ്ദേഹം അരി ഫ്രീഈഈഈ ആയി കൊടുത്തു!
നാട്ടില് ആരും ക്യഷിയിറക്കാതെയായി
നാട്ടിലെ വയലില് കാറുകളുടെയും ബൈക്കുകളുടെയും മരങ്ങള് വളര്ന്നു വന്നു
ആ നാട്ടില് കൊല്ലത്തിലൊരിക്കല് വിരുന്നുവരാറുള്ള പാതാളത്തിലപ്പന് രാജ്യ പുരോഗതിയില് അല്ഭുതം കൂറി.എന്നാലും വയല് നശിപ്പിക്കുന്നതിനെതിരെ അദ്ദേഹം രണ്ടു വര്ത്താനം പറഞ്ഞു
അതിന്റെ പേരില് ടിയാനെ രാജാവ് തൂക്കിയെടുത്ത് പാതാളത്തിലേക്കെറിഞ്ഞു
എന്നിട്ട് പാതാളത്തിലേക്കുള്ള വഴി അടച്ച് അവിടെ ഒരു മഹല്ല് പണിഞ്ഞു
അടുത്ത വര്ഷത്തിലെ വറുതിയില് പൊറുതി മുട്ടിയ
നാട്ടുകാര് മഹല്ല് പൊളിച്ചു തിന്നു
പാതാളത്തപ്പന്റെ വിരുന്നുകാലത്ത്
കോണ്ക്രീറ്റ് തിന്ന് വിശപ്പടങ്ങാത്ത
നാട്ടുകാരെല്ലാം പാതാളത്തിലേക്ക് നോക്കിയിരുന്നു.
താമസിക്കാന് മൂന്നു നില മാളികയ്ക്കല്ല..........
തപസ്സൂ ചെയ്യാന് മൂന്നടി മണ്ണിനല്ല..............
മൂന്നുരുള ചോറിനുള്ള അരിക്ക് വേണ്ടി....!!!
----------------------------------
(ഈ കഥ വായിച്ചാല് ആരും കൈ വച്ചു പോകും ;കുട്ടികള് പോലും !അതു കൊണ്ടാണ് കുട്ടികള് വായിക്കരുത് എന്നു പറഞ്ഞത്. ക്ഷമിക്കണേ

    

വിധു ചോപ്ര - വിധു ചോപ്ര  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature വിധു ചോപ്ര, അരിജനങ്ങള് (കുട്ടികള് വായിക്കരുത്)
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക