മിന്നാ മിനുങ്ങ്

അനില്‍ഐക്കര

ഒരു
മിന്നാ മിനുങ്ങാവുക
എന്നത് ചെറിയ കാര്യമല്ല ,

മെഴുകു തിരി ആവാം,
സ്വയം കത്തിയുരുകി വീണു
വഴി കാട്ടുന്ന അമ്മയെ പോലെ..

ചൂട്ടു കെട്ട് ആവാം,
കൈകളില്‍ഇരുന്നു എരിഞ്ഞ്
വഴി കാട്ടുന്ന
ഭാര്യയെ പോലെ..

തീക്കനല്‍ആവാം..
വിപ്ലവ ജ്വാലയില്‍
തീയണയാതെ കാക്കുന്ന
ചെഗുവേരയെ പോലെ..

ഒരു
മിന്നാ മിനുങ്ങാവുക എന്നാല്‍
അണയാതെയും പൊള്ളിക്കാതെയും
സ്വയം വെളിച്ചമാവുക
എന്നതാകുന്നു..

അപ്പുറത്ത് വേറെ പണിയില്ലേ?..

    

അനില്‍ഐക്കര - Tags: Thanal Online, web magazine dedicated for poetry and literature അനില്‍ഐക്കര, മിന്നാ മിനുങ്ങ്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക