ആകര്‍ഷണ വികര്‍ഷണങ്ങള്‍

ഗിരീഷ് വര്‍മ്മ

ജ്വലിക്കുന്നൊരാകര്‍ഷണ
വലയമായിരുന്നു
അവളെ ചൂഴ്ന്ന് നിന്നിരുന്നത് .
ഒരു പൂമ്പാറ്റയായ്
ഞാനതില്‍കരിഞ്ഞലിഞ്ഞുപോയ് ..

വിദ്യുത് തരംഗമായവന്റെ
വിസരണം .
ഉയര്‍ന്ന പ്രസരണ ശക്തിയാല്‍
ഞാനുരുകിയമര്‍ന്നുപോയ്‌..

കാറ്റടിച്ചുലഞ്ഞുയര്‍ന്നൊരു
തീമരമായിരുന്നച്ഛന്‍.
അടുക്കുന്തോറുമകറ്റുന്ന
വേവലില്‍ഞാനകന്നകന്നുപോയ് ..

മൌനങ്ങളില്‍കൊടിമരം നാട്ടി-
യീണങ്ങളില്‍കയ്പ്പുനീര്‍ചാര്‍ത്തി-
യുറങ്ങാതെ ഉണര്‍ന്നെണീറ്റയമ്മതന്‍
വിണ്ടകന്ന കാല്‍പാദങ്ങളില്‍
പുതുജന്മമായ് ഞാന്‍മിഴി തുറന്നു..

    

ഗിരീഷ് വര്‍മ്മ - Tags: Thanal Online, web magazine dedicated for poetry and literature ഗിരീഷ് വര്‍മ്മ, ആകര്‍ഷണ വികര്‍ഷണങ്ങള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക