ചെറുവിരല്‍

ഷംസ് ബാലുശ്ശേരി

ജിവിതത്തില്‍
കാല് വെച്ചുകുത്തിയാലും
വേദനിക്കില്ലെനിക്ക്
ഓര്‍മ്മകളില്‍തൂങ്ങി നടക്കാന്‍
ഒരു ചെറു വിരലുണ്ടെ നിക്ക് .

ഓര്‍മ്മകളില്‍
കാലെടുത്തു വെക്കുമ്പോള്‍
ഇന്നും വേദനിക്കു മെനിക്ക്
ജീവിതത്തില്‍തൂങ്ങി നടക്കാന്‍
ആ ചെറുവിരലില്ലല്ലോ..

    

ഷംസ് ബാലുശ്ശേരി - Tags: Thanal Online, web magazine dedicated for poetry and literature ഷംസ് ബാലുശ്ശേരി, ചെറുവിരല്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക