നിന്നെയെനിക്ക് വേണം

ഡോ. സലിലാ മുല്ലന്‍

നിന്നെക്കുറിച്ചുള്ള പ്രതീക്ഷകളാണ്
എന്റെ ജീവിതത്തിലെ അമൂല്യ നിധി.
ഏറ്റവും മധുരമുള്ള വാക്ക്
നിന്റെ നാമവും.
നിന്നോടൊപ്പം ചിലവിടുന്നവ
ഏറ്റവും വിലപ്പെട്ട നിമിഷങ്ങള്‍.
യാ അള്ളാ,നിന്നെ കുറിച്ചോര്‍ക്കാതെ
എനിക്കീ ലോകത്ത് എങ്ങനെ കഴിയാനാകും ?
നിന്റെ മുഖദര്‍ശനമില്ലാതെ
എനിക്കെങ്ങനെ മറുലോകത്ത്
കഴിയാനാകും ?
നിന്റെ ലോകത്ത് ഞാനൊരന്യ,
നിന്റെ ഭക്തര്‍ക്കിടയില്‍ഞാനേകയും !
അതാണെന്റെ ആവലാതികളുടെ ആധാരം.
                                                   -റാബിയ അല്‍ബസ്രി

    

ഡോ. സലിലാ മുല്ലന്‍ - Tags: Thanal Online, web magazine dedicated for poetry and literature ഡോ. സലിലാ മുല്ലന്‍, നിന്നെയെനിക്ക് വേണം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക