ഹൃദയവും ഹൃദയവും

ഗിരീഷ് വര്‍മ്മ

ട്രാഫിക് ജാമിലൂടൊരു ഹൃദയം
ഒഴുകിയെത്തിയത്
ജീവന്റെ
സ്പന്ദനത്തിലേക്ക്
ഹൃദയമൊഴിഞ്ഞ
ശൂന്യതയില്

വിലയ്ക്കെടുത്ത ഹൃദയം
മിടിച്ചു തുടങ്ങി
.
ധമനികളിലൂടൊഴുകിയ
ചോരയില്

കമ്പിവേലികള്

മുറിഞ്ഞു തെറിച്ചു
ലാഹോറും, കല്‍ക്കട്ടയും
ഇസ്ലാമാബാദും, അഹമ്മദാബാദും
പഞ്ചാബും, പഞ്ചാബും
കാശ്മീരും, കാശ്മീരും
തോളുരുമ്മിക്കൊണ്ടിരുന്നു
ഒളിത്താവളങ്ങളും
ചാവേറുകളും
ഗൂഡാലോചനകളും
ഒരു ഹൃദയമിടിപ്പിന്റെ
നിതാന്തജാഗ്രതയില്

നിശ്ചലമായെങ്കില്
‍ !!!
( വാര്‍ത്ത ::: ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ , ഒരു ഇന്ത്യക്കാരന്റെ ഹൃദയം ഒരു പാക്കിസ്ഥാന്‍കാരന് )

    

ഗിരീഷ് വര്‍മ്മ - Tags: Thanal Online, web magazine dedicated for poetry and literature ഗിരീഷ് വര്‍മ്മ, ഹൃദയവും ഹൃദയവും
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക