ഭൂത'കാലം

മീനാ മേനോന്‍

ഇതൊരു തുടര്‍ച്ചയാണ്...................
നിറമുള്ള കാഴ്ച്ചകളില്‍ നിന്ന്
ഇരുണ്ട ഇടനാഴികളിലൂടെ കയറിയിറങ്ങി, പുനര്‍ജനിച്ച
അക്ഷരങ്ങളുടെ തുടര്‍യാത്രയ്ക്കു മുന്നില്‍ എന്റെ പ്രണാമം

നമ്മുടെ കാല്പാടുകള്‍ നമ്മെ പിന്തുടരുന്നു...
നടന്നു പോന്ന വഴികളില്‍ നിന്നും
പറഞ്ഞുപോയ വാക്കുകളില്‍ നിന്നും നമുക്കു മോചനമില്ല...
ജീവിതം ഒരു തുറന്ന പുസ്തകമാവുക എന്നത്
വലിയൊരു മണ്ടത്തരം മാത്രമാണ്...
വായിക്കപ്പെട്ട ഏടുകള്‍ കുടം തുറന്നുവിട്ട ഭൂതത്തെപ്പോലെ
നാമറിയാതെ നമ്മെ ഭരിച്ചുകൊണ്ടേയിരിക്കും...
-തുറന്നുവച്ച ഏടുകളില്‍ നിന്ന് അക്ഷരങ്ങള്‍ പറന്നു പോയിരിക്കുന്നു...
എന്റെ പേനയില്‍ വാക്കുകള്‍ തീര്‍ന്നുപോയിരിക്കുന്നു...

    

മീനാ മേനോന്‍ - ഫ്രീലാന്‍സ് ഗ്രാഫിക്ക് ഡിസൈനറും ജേണലിസ്റ്റുമായി പ്രവര്‍ത്തിക്കുന്നു. ആലുവ യു. സി. കോളേജിലും കേരളപ്രസ് അക്കാദമിയിലുമായി വിദ്യാഭ്യാസം.
Web: meenamenon.weebly.com/
മീനാ മേനോന്‍   ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature മീനാ മേനോന്‍ , ഭൂത'കാലം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക