മഴയില് മുറിവേറ്റ ഭടന്

ലിപിലാല്‍

മഴ
കണ്ടു ഞാന്‍ നിന്‍റെ മിഴി കണ്ടു ഞാന്‍
കടക്കോണില്‍ ഓര്‍മ്മകള്‍ നോവാറ്റി വച്ചൊരാ-
നീര്‍ മണിയില്‍ മറയും നിഴല്‍പ്പാടു കണ്ടു ഞാന്‍ .
നിന്‍റെ ഹൃദയത്തിലൊഴുകുന്ന നീര്‍ ചാലു കണ്ടു ഞാന്


മറുപടി

-മഴ കൊണ്ടു നിന്നു നിന്‍ നിഴല്‍ കണ്ടു ഞാന്
‍കുട ചൂടി മറയുന്ന മഴ വീണ വഴികളില്‍
ഇടറുന്ന കാലടി മുറിപ്പാടു കണ്ടു ഞാന്
‍നിന്‍റെ മുറിവിലെ നീറും നിണപ്പാട് കണ്ടു ഞാന്

.
മടക്കയാത്ര
 
പുഴ കണ്ടു ഞാന്‍ പിന്നെ തുഴ കണ്ടു ഞാന്
‍പുഴയിലെ മറയും തുഴപ്പാടു കണ്ടു ഞാന്
പുഴവരമ്പില്‍ നിന്‍റെ സ്വപ്‌നങ്ങള്‍ കണ്ടു ഞാന്‍
പണി പാതി തീര്‍ത്തിട്ട ശില്പങ്ങള്‍ കണ്ടു ഞാന്


ഭടന്റെ കത്ത്
 
രണ ഭൂവിലെത്തി ഞാന്‍ ഇവിടത്ത്തിലും പുഴ
മഴ വീണതല്ല ഇത് നിണമാണു പൊന്നെ
അറിയില്ലിതാരെന്നും ആര്‍ക്കായി വീണെന്നും
എരിയുന്ന കണ്ണുനീര്‍ ഉരുകുന്നു കണ്ണില്
 
നാട്ടില്‍
പത്രത്ത്തിലാകെ പരസ്യങ്ങള്‍ വാര്‍ത്തകള്‍
പൊട്ടിത്തെറികളായ് എത്തുന്നു ചിത്രങ്ങള്
താളുകള്‍ ഓരോന്നും ഓമനേ നിന്മുഖം
തേടി തിരഞ്ഞു തളര്‍ന്നുറങ്ങീടുന്നു
 
ഭാര്യയുടെ കത്ത്
 
ആദികള്‍ വായിച്ചു നിറയുന്നു കണ്ണുകള്
മിഴിനീരു മായ്ക്കുന്ന കത്തിലെ വാക്കുകള്
പട വിട്ടു പോരൂ നീ പിടയുന്നതെന്‍ മനം
കണ്ണനെ കാണണ്ടേ ?പേരു വിളിക്കണ്ടേ?

തിരിച്ചു വരവ്
കണ്ണന്റെ അച്ഛനെ തേടിയ കത്തുമായ്
അച്ഛന്റെ കൂട്ടുകാര്‍ പെട്ടിയുമായെത്തി
പെട്ടകം മുറ്റത്തു മഴ നനയാതെത്തി
നില്‍ക്കുന്നു ചുറ്റിലും പട്ടാള വേഷങ്ങള്

ഭടനുവേണ്ടി
പൂ പോലെ വാടിയെന്‍ ഓമലെ കാട്ടണം
പൂവാംകുരുന്നില കുഞ്ഞിനെ കാട്ടണം
അച്ഛനെ കാട്ടണം അമ്മയെ കാട്ട
പൂവുമായ് എത്തുന്നോരെല്ലാരും കാണണം

മകനുവേണ്ടി

പിന്നെയും എന്തിന്നു പൂക്കുന്നു കായക്കുന്നു
പുഷ്പങ്ങള്‍ അര്‍പ്പിച്ചു പോരിന്നിറങ്ങുന്നു
ഒന്നുമേ കൊണ്ടുപോകില്ല നാം ഓര്‍ക്കുക ;
ഒരു തരി മണ്ണുമീ പൊന്നിന്‍ പതക്കവും .

    

ലിപിലാല്‍ -
    Address: വടകരസ്വദേശം.
Tags: Thanal Online, web magazine dedicated for poetry and literature ലിപിലാല്‍ , മഴയില് മുറിവേറ്റ ഭടന്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക