എന്റെ ദൈവം,

ബിബിന്‍ സുരേഷ്‌

എന്റെ ദൈവം നിര്‍വചനങള്‍ക്കപ്പുറത്താണ്
‌ എന്റെ മതം അദൃശ്യമാണ്
‌‌ എന്റെ നിറം വര്‍ണ്ണങള്‍ക്കതീതവുമാണ്
എന്നിട്ടും
നിങളെന്നെ വെറുക്കുന്നു

എന്റെ വീടിനു മേല്‍ക്കൂരയില്ല
എന്റെ മുറ്റത്തിനു വേലികളില്ല
എന്റെ സ്നേഹത്തിനു അതിരുകളുമില്ല
എന്നിട്ടും
നിങളെന്നെ സംശയിക്കുന്നു

നിങളുടെ സ്നേഹം
നിങളുടെ വിദ്വേഷം
നിങളുടെ സന്ദേഹം
എല്ലാം ഞാന്‍നെഞ്ചേറ്റുന്നു
കാരണം, എന്റെ പേര്‌മനുഷ്യന്
‍ എന്നാകുന്നു
എന്റെ കുലം മനുഷ്യന്റേതും
അത് നിങളുടേതാണ്‌..

    

ബിബിന്‍ സുരേഷ്‌ - Tags: Thanal Online, web magazine dedicated for poetry and literature ബിബിന്‍ സുരേഷ്‌ , എന്റെ ദൈവം,
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക