പ്യൂപ്പ

അജ്ഞാതന്‍

എനിക്കു ചുറ്റും എപ്പോഴാണ് ഞാന്‍ വല നെയ്തു തുടങ്ങിയത് ?!
എപ്പോഴാണ് എന്റെ ചിറകുകള്‍ കാണാതായിപ്പോയത് ?!
മനോഹരമായ ചിറകുകള്‍ വിരിച്ച്
പാറി നടന്ന ചിത്രശലഭത്തില്‍ നിന്ന്
ചുറ്റും കൂടു നെയ്ത് മയങ്ങിയിരിക്കുന്ന
ഈ പുഴുവിലേക്ക് എത്രയോ ദൂരം...!!
മനുഷ്യനില്‍ ജീവിതചക്രം ഇങ്ങനെ
പുറകോട്ട് തിരിയുന്നതായിട്ടാണ് എന്റെ അനുഭവം...!!

    

അജ്ഞാതന്‍ - Tags: Thanal Online, web magazine dedicated for poetry and literature അജ്ഞാതന്‍ , പ്യൂപ്പ
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക