ഹൈക്കുകള്‍

സാജിദാ അബ്ദുറഹ്മാന്‍

  1. അലസിയുരുകുന്നു മേഘങ്ങളില്‍
    ഇനിയും പിറക്കാത്ത
    മഴഭ്രൂണങ്ങള്‍ ..വന്ധ്യമേഘം

  2. ഭിത്തിയില്‍ തെളിയുന്നു
    വികൃതരൂപങ്ങള്‍
    ഇരുളില്‍ വെളിച്ചത്തിന്‍ ഭാവനകള്‍ .....
    .
  3. ഒരു കുടന്ന ചെമ്പരത്തിപ്പൂവുമായ്
    കടലാഴങ്ങളില്‍ മുങ്ങുന്നു
    അസ്തമയ സൂര്യന്‍ ..ആത്മസമര്‍പ്പണം ...


  4. അറ്റം കാണാതലയുന്നൊരു
    പട്ടം
    പൊട്ടിയ നൂലില്‍ തൂങ്ങുന്ന വിധിയുമായ്

  5. മങ്ങിയത്താളുകളിലെ
    മഷിയടയാളങ്ങള്‍
    കാലം കോറിയ ഓര്‍മകള്‍

  6. സത്യവും മിഥ്യയും
    പ്രകൃതിയുടെ നെടുവീര്‍പ്പുകളാക്കുന്നു
    മഴയെ ഒളിപ്പിച്ച മേഘങ്ങള്‍
        

    സാജിദാ അബ്ദുറഹ്മാന്‍ - Tags: Thanal Online, web magazine dedicated for poetry and literature സാജിദാ അബ്ദുറഹ്മാന്‍ , ഹൈക്കുകള്‍