കാറ്റ്

രതീഷ് കൃഷ്ണ

മെല്ലെ
ആരോടും
ഒന്നും പറയാതെ
എന്ടടുത്തെക്ക്
വന്നതാണ്.
നിന്റെ ശ്വസോച്ച്വാസങ്ങളില്‍
ആരെയോ മണക്കുന്നു.
രണ്ടു കണ്ണുകളിലും
മൂക്കിന്റെു തുമ്പത്തും
നീ നിശ്വസിക്കുന്നു.
കണ്ണു തുറന്നപ്പോള്‍
കൊടുങ്കാറ്റ്.
ഓര്മ്മകകളില്‍
വെള്ളപ്പൊക്കം.
എന്നെത്തഴുകിയ
മരങ്ങളൊക്കെയും
കടപുഴകിയിരിക്കുന്നു .
നിശ്ചലമായ നിലാവില്‍
പുഴയോഴുകുന്നു.
ഇല കൊഴിഞ്ഞ
ശിശിരങ്ങളുടെ
ഓര്മ്മ്കളിലേക്ക്
നീ പതിയെ
വീശിത്തുടങ്ങുന്നു .
ഇനിയൊരു
കൊടുങ്കാറ്റ്,
വെള്ളപ്പൊക്കം
താങ്ങാനാവാതെ
എന്റെ ഓര്മ്മ കള്‍
പുഴയോടൊപ്പം
മരങ്ങളോടൊപ്പം
എങ്ങോട്ടോ .....

    

രതീഷ് കൃഷ്ണ - Tags: Thanal Online, web magazine dedicated for poetry and literature രതീഷ് കൃഷ്ണ, കാറ്റ്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക