സീനിയര്‍ സിറ്റിസണ്‍

ഗിരീഷ് വര്‍മ്മ

മുന്‍‌കൂര്‍ ഒരുക്കിയ
ഇരിപ്പിടങ്ങള്‍ ഉണ്ട് .

യാത്രാവേളകളില്‍
നിരക്കിളവുകള്‍ ഉണ്ട്.

നിക്ഷേപങ്ങളില്‍
പലിശ വര്‍ദ്ധനവുണ്ട് .

ഫോറങ്ങളുണ്ട്,
കൂടിചേരലുകളുണ്ട് ..

എല്ലാമുണ്ട് ..
വേണ്ടതെല്ലാം ..
പക്ഷെ
അമ്മേയെന്നും
അച്ഛാ എന്നുമുള്ള
വിളി മാത്രമില്ല.


    

ഗിരീഷ് വര്‍മ്മ - ഗിരീഷ് വര്‍മ്മ  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature ഗിരീഷ് വര്‍മ്മ, സീനിയര്‍ സിറ്റിസണ്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക