നിഷേധിയ്ക്കപെട്ട സ്വാതന്ത്ര്യം

ബോസ് കുഞ്ചേരി

ഞാന്‍ അബല ..
സ്വാതന്ത്ര്യം നിഷേധിക്കപെട്ടവള്‍.
തലച്ചോറിനെ മരവിപ്പിച്ച്-
ചുണ്ടുകള്‍ തുന്നികുത്തി ..
കാലുകള്ക്ക്മ വിലങ്ങുവെച്ച് .
തുണികൊണ്ടു മൂടപെട്ടവള്‍ .
എന്റെൊ ദര്ശവനത്തെ,സങ്കല്പ്പരത്തെ –
സംവാദത്തെ,നടപ്പാതയെ
എന്തിനു നീ തടയുന്നു .
എന്റെന സാമീപ്യവും ,സ്പര്ശ്നവും
ദര്ശെനവുമേറ്റ് തകരുന്നതാണോ ..
നിന്റെു ദൈവവും വിശ്വാസവും .
എന്റെെ പാട്ടുകളുടെ സംഗീതവും
നിനക്കരോചകമാകുന്നതെന്തിന്?
എന്റെക ചിന്തയുടെ വെളിച്ചം
നീ മറയ്ക്കുന്നതെന്തിന്.
എന്റെയ സൌന്ദര്യ സൌഭാഗ്യം
നീ മൂടി വെയ്ക്കുന്നതെന്തിന്.?
എന്റെട അതിരുകളില്ലാത്ത യാത്ര
നിന്നില്‍ ആധിപത്യം നേടുമെന്ന്
നീ വല്ലാതെ ഭയക്കുന്നു
നീ മതത്തിന്റെ കോലമിട്ട്
ദൈവത്തിന്റെ പൊയ്മുഖമണിഞ്ഞ്
ഇരുട്ടിന്റെ വിധി കല്പ്പി ക്കുന്നു .
ഇവള്‍ അബല

    

ബോസ് കുഞ്ചേരി - Tags: Thanal Online, web magazine dedicated for poetry and literature ബോസ് കുഞ്ചേരി, നിഷേധിയ്ക്കപെട്ട സ്വാതന്ത്ര്യം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക