ഉമ്മറവാതിലടയ്ക്കേണ്ട
കാറ്റ് കൊള്ളാന്‍ പോയെരന്നാത്മാവുണ്ട്
തിരികെ വരാന്‍.
കിളിവാതിലടയ്ക്കേണ്ട
ചില്ലയില്‍ മഴ നനയുമൊരു
കിളിയുണ്ടെന്‍ കാഴ്ചയില്‍.
ചാരുപടിയുയര്‍ത്തിടേണ്ട
ഏറെ തളര്‍ന്നൊരുവന്‍
വരുവാന്‍ നേരമായ് .
അടുക്കളവാതില്‍ തഴുതിടേണ്ട
വിശന്നൊരുവളുടനെയെത്തിടും .
കാറ്റടിച്ചു കിടുങ്ങും തട്ടിന്‍പുറം .
പടികളിളകും കോണിചുവടുകള്‍
ഇരുള് വിഴുങ്ങും മച്ചിനകങ്ങള്‍
ആകാശമൊലിക്കും നടുമുറ്റങ്ങള്‍....
അത്മാവില്ലാതലയുമൊരു ശരീരമായൊരു
കാത്തിരുപ്പ്......
കാത്തിരുപ്പ്.......