ചിറകുകള്‍

ജ്യോതിസ് പറവൂര്‍

മാനം കാണാതെ ...!
ഞാന്‍ പോലുമറിയാതെ ...
എന്നാത്മാവില്‍ പൊലിഞ്ഞ
മയില്പ്പീ ലിയാണ്
എന്റെ പ്രണയം

കറുത്തപാറക്കെട്ടുകള്‍ക്കിടയിലൂടെ
നുരയും പാതയുമായി ഓടി കയറുന്ന ചെറിയ തിരകളെ നോക്കികൊണ്ട്
അവര്‍ നിശ്ചലരായ്‌ ഇരുന്നു
വളരെ നേരം .....
ഒടുവില്‍ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു
"ഒന്നും പറയാനില്ലേ?
ഒന്ന് ചോദിക്കണം എന്നുണ്ട് ?"
ഉം ....
"എന്നെ വെറുത്തു തുടങ്ങിയോ ?"
എന്തിന്?
"ഒരിക്കല്‍ നിന്നെ സ്നേഹിചിരുന്നതുകൊണ്ട് "
മാധവികുട്ടി
(തരിശുനിലം )

ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുകയാണ്
"നിന്നെ മറക്കുകയെന്നാല്‍ മൃതിയാണെന്ന്
ഞാന്‍ നീ മാത്രമാണെന്ന് "

ഇന്നു നീ മഴയവുക
ഞാന്‍ കറ്റാകാം
നീ മാനവും
ഞാന്‍ ഭൂമിയുമാകും
എന്റെ കാറ്റ്
നിന്നില്‍ അലിയുമ്പോള്‍
നിന്റെ മഴ
എന്നിലേക്ക് പെയ്തുഇറങ്ങട്ടെ
കാടു പൂക്കുമ്പോള്‍
നമ്മുക്ക് കടല്‍ കാറ്റിന്റെ
ഇരമ്പലിന് കാതോര്ക്കാം

മറന്നുപോയ പാട്ടിന്റെ മഴനൂല്‍ പോലെ,
മറ്റൊരു ജന്മത്തിന്റെ നക്ഷത്ര കൂട്ടുപോലെ ,
മഞ്ഞു തുള്ളിപോലെ ,
ഉരുകുന്നത്
നിനക്കുവേണ്ടി മാത്രം ....

    

ജ്യോതിസ് പറവൂര്‍ - Tags: Thanal Online, web magazine dedicated for poetry and literature ജ്യോതിസ് പറവൂര്‍, ചിറകുകള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക