ഞാനെന്ന ഇടം

എം. എന്‍. ശശിധരന്‍

ഞാന്‍ എവിടെയാണ്?
അപ്രമേയതയുടെ വിറങ്ങലിച്ച ഉടല്‍
നിശ്ചയമായും വേര്പ്പെ ട്ടിരിക്കുന്നു.
നിന്റെ നാഭീദേശത്തുനിന്നും
ഇറങ്ങിപ്പോന്ന
ചോരവാര്ന്നു് വിളറിയ ജഢം;
നിശ്ചലമായ തോല്വിനയുടെ അനക്കം.
നിന്റെ തുടകള്ക്കി ടയിലൂടെ
ഒലിച്ചിറങ്ങുന്ന കണ്ണുനീര്‍
കണ്ത്ടങ്ങളില്‍
കരുവാളിച്ച മേഘപാളികള്‍.
അറുത്തുമാറ്റപ്പെട്ട ശിരസ്സ്
ഗുരുത്വാകര്ഷപണത്തെ ഭേദിച്ച്
നേര്മുവകളില്‍ വട്ടമിട്ടുപറക്കുന്നു
(ആരുടെ കാന്തികവലയത്തില്‍?)
ഞാന്‍ എന്നതിന്റെ ഒളിത്താവളം
ഇപ്പോഴെവിടെയാണ്?
നിശ്ചലമായ ഉടല്‍,
ഭ്രമണം ചെയ്യുന്ന തല,
ഉറങ്ങുന്ന നീ,
കിടപ്പറയിലെ മറ്റു വസ്തുക്കള്‍...
എവിടെയാണു
എവിടെയാണു ഞാന്‍
ജാഗ്രമാകുന്നതു..?

    

എം. എന്‍. ശശിധരന്‍ - എം. എന്‍. ശശിധരന്‍  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature എം. എന്‍. ശശിധരന്‍, ഞാനെന്ന ഇടം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക