പന്തുകള്‍ നിറയും അയ്യം

ഹരിശങ്കര്‍ കര്‍ത്താ

 

ക്രിക്കറ്റ് കളിച്ചോണ്ടിരുന്നപ്പോ

പന്ത് അയ്യത്ത് പോയി.

എടുക്കാ പോയപ്പോ

ഒരു പാമ്പിനെ കണ്ട്.

അങ്ങനെ പത്തി വിടർത്തി നിക്കുന്നു.

 

പാമ്പിനെ കണ്ടപ്പോ

പേടിച്ച് അലറിയപ്പോയി.

അതു കേട്ട് അടുത്ത വീട്ടുകാരും കളിച്ചോണ്ടിരുന്ന കൂട്ടുകാരും ഓടി വന്ന്.

 

എല്ലാരും പേടിച്ച്

പക്ഷേ ചിരി വരുത്തി പറഞ്ഞ്

ഇത് ഓല പാമ്പാടാ പന്ന ചെറുക്കാ

പേടിപ്പിച്ച് കളഞ്ഞല്ലോ

 

പേടി കൊണ്ടവ വിറയ്ക്കുന്നുണ്ടാരുന്നു.

 

ഞങ്ങളങ്ങനെ പേടിച്ച് നിൽക്കുമ്പ

ഓലപാമ്പ് ഒന്ന് ചീറ്റി ഒരു പൊനത്തിലേക്കങ്ങ് കേറിപ്പോയി.

എല്ലാരും തത്തി തത്തി നിന്ന്.

അലറിവിളിച്ചേന് എന്നെ തല്ലി.

തന്തയ്ക്ക് വിളിച്ച്.

ഇളിച്ചും വളി വിട്ടും തിരിച്ച് പോയി.

 

പക്ഷേ പന്തെടുക്കാനാരും പിന്നെയാ ഭാഗത്തോട്ട് പോവത്തില്ലെന്നായി.

 

പന്ത് അങ്ങോട്ടടിച്ച് കളയുന്നവ ഔട്ടാണ് എന്നൊരു പുതിയ നിയമോം വെച്ച്.

 

എന്തായാലും അയ്യത്ത് ആരും എടുക്കാ ചെല്ലാനില്ലാതെ എത്ര പന്തുക കാണും?

 

ർത്തിട്ട് കൊതിയാവുന്നു!!!!!

 

    

ഹരിശങ്കര്‍ കര്‍ത്താ - Tags: Thanal Online, web magazine dedicated for poetry and literature ഹരിശങ്കര്‍ കര്‍ത്താ, പന്തുകള്‍ നിറയും അയ്യം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക