ഇപ്രകാരം നിലവിളികള്‍

വി. പി. ഷൗക്കത്ത് അലി

സ്ഥാവരമല്ല ജംഗമവും.
ഭൂമിയില്‍ തീയേറ്റവന്‍റെ
ഒരേ ഒരു വിഹിത മാണത്.

കോശരാശികള്‍
ആകാ ശമെത്താതെ
കത്തി കത്തി
നിലം പൊത്തി ചിതറുന്ന
ഒരു ശബ്ദ പേടകമണത്.

ഗുരുത്വാകര്ഷണംകൊണ്ടാവാം
എല്ലാ നിലവിളികളും
നടുവൊടിഞ്ഞ്,
കുഴഞ്ഞടിയുന്നത്,
നവഗ്രഹങ്ങള്‍ കണ്‍ എറിഞ്ഞു-
പിഴപ്പിച്ച,
ഈ വെറും മണ്ണിലേക്ക് തന്നെ.

ചരിത്രത്തിന്‍റെ,
സൗഗന്ധിക യാത്രക്കും
പുലയാടി കാറ്റുകള്‍ക്കും
കുറുകെ
വെന്തു കല്ലിച്ച്,
ഒടം പിരിഞ്ഞൊരുടലുയര്ത്തി
നില വിളിച്ചേ,
നില്‍പ്പാണ് നിലവിളികള്‍

    

വി. പി. ഷൗക്കത്ത് അലി - Tags: Thanal Online, web magazine dedicated for poetry and literature വി. പി. ഷൗക്കത്ത് അലി, ഇപ്രകാരം നിലവിളികള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക