കുസൃതിച്ചോദ്യങ്ങള്‍

സുനി മാടമ്പി

ഒരു കുസ്ര്യുതി ചോദ്യം
ഉത്തരാദാഹിക്കല്‍
ക്ളൂ...ചോദിച്ചുവാങ്ങി

പ്ലാവില അലസമായി കളമെഴുതിയ നടുമുട്ടം...
പൊടി പടര്‍ന്ന്‌ പരന്ന പൂമുഖം..
മാറാല നിറഞ്ഞ അകത്തളം.

ചെരിഞ്ഞ കൊണിയില്‍ ....
വല നെയ്യുന്ന എട്ടുക്കാലി.....
ഇര കാത്ത്‌ ലാത്തുന്നു

ക്ലളാവ്‌ പിടിച്ച പാത്രങ്ങള്‍
വെണ്ണിറു ചെരാതെ വടക്കിനിയില്‍
ഉരല്‍ക്കുഴി..പാതിനിറഞ്ഞ്‌...
കൂത്താടി..തിളക്കുന്നു

സന്ധ്യായി,
ടെലിവിഷന്‍ നീല വെളിച്ചത്തില്‍
മുഖത്ത്‌..നെടുവീർപ്പിന്റെ..മിന്നായങ്ങള്‍

രാത്രിയില്‍ ,
മലര്‍ന്നുകിടന്ന്‌....
സംതൃപ്തമാക്കാത്ത...തളര്‍ന്നുറക്കങ്ങള്‍

    

സുനി മാടമ്പി - Tags: Thanal Online, web magazine dedicated for poetry and literature സുനി മാടമ്പി, കുസൃതിച്ചോദ്യങ്ങള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക