ഭൂമിയുടെ നെഞ്ച്‌

സുലോജ് മഴുവന്നിക്കാവ്

എന്നെ നീ തിരിച്ചറിഞ്ഞത്
എപ്പോഴാണ്...?
കാറ്റ് നമ്മുക്കിടയില്‍കണ്ണാടി വെച്ചപ്പോള്‍
നീ എന്നെ സ്പര്‍ശിച്ചുവോ..!!!!
[അതോ ഞാന്‍ നിന്നെച്ചുംബിച്ചതോ ]

ഗന്ധം മറന്ന ഓര്‍മ്മകളാല്‍
മഴ തന്ന കുളിരുള്ള കുപ്പായമിട്ട്
ഞാന്‍ ഇവിടെഎന്നേ
നില്‍പ്പുണ്ടായിരുന്നു ...

ഭൂമിയുടെ നെഞ്ചിനെ
വേപഥുവാല്‍
പുണര്‍ന്നു ഉറങ്ങുന്ന
നിന്റെ കുരുന്നിതളുകള്‍ ..

ശുന്യതയുടെ ചെരുവില്‍
തൂവല്‍ പൊഴിക്കുന്ന പക്ഷിയായി
ഞാന്‍ .
ദുരങ്ങളുടെ മതില്‍ ക്കെട്ടുകള്‍
തകര്‍ത്തു
നാം ഇങ്ങനെ സ്പര്‍ശിച്ചു കൊണ്ടിരിക്കാമായിരുന്നു
കാറ്റിനു കണ്ണാടിയും
നമ്മുക്കിടയില്‍ ദൂരവും
നഷ്ടമായിരുന്നിലെങ്കില്‍

    

സുലോജ് മഴുവന്നിക്കാവ് - Tags: Thanal Online, web magazine dedicated for poetry and literature സുലോജ് മഴുവന്നിക്കാവ്, ഭൂമിയുടെ നെഞ്ച്‌
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക