സോജാ രാജകുമാരി

ഷംസ് ബാലുശ്ശേരി

നീ ഉറങ്ങുമ്പോള്‍
ഞാന്‍ ഉണര്ന്നി രിക്കാം,
നിന്റെ് സ്വപ്നങ്ങള്‍ വന്ന്
എന്നെ മുട്ടി വിളിച്ചാലോ..?

പാതിരാവില്‍ വന്നവരുടെ
കൈകളില്‍,
സ്നേഹത്തിന്റെവ
ഇതളുകളുണ്ടായിരുന്നു.

എന്റെള മുറിവുകളില്‍ തലോടി ഉറക്കി
ഒരു പ്രണയമായ്
ഞാനവര്ക്കമത്‌ തിരിച്ചു നല്കിഉ .

മിന്നാമിന്നികള്‍ മാറില്‍ പതിച്ച
മഴയുടെ ഒരു ഉടുപ്പും ,
നിലാവിന്റെ പുതപ്പും
അവരെനിയ്ക്ക് സമ്മാനം തന്നു .

പുലര്‍ കാലത്ത് വന്നവരുടെ കയ്യില്‍
നിന്റെയ ചോര പുരണ്ടൊരു
അടിവസ്ത്ര മുണ്ടായിരുന്നു.

അവര്ക്ക് തിരിച്ചു നല്കാടന്‍
എന്നില്‍ ഒന്നും ശേഷിച്ചിരുന്നില്ല,
നിന്റെ് സ്വപ്‌നങ്ങള്‍ അതിനു മുമ്പേ
എന്നെ നായാടി കൊന്നിരുന്നു.

    

ഷംസ് ബാലുശ്ശേരി - Tags: Thanal Online, web magazine dedicated for poetry and literature ഷംസ് ബാലുശ്ശേരി, സോജാ രാജകുമാരി
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക