എഴുതി തീരാത്തത്

രതീഷ് കൃഷ്ണ

നിനക്കൊരു
കത്തെഴുതുകയാണ് ഞാന്‍
ചങ്കില്‍ തിളങ്ങുന്ന
അക്ഷരങ്ങളുടെ
വെളിച്ചത്തില്‍

അതെ
നിനക്കൊരു
കത്തെഴുതുകയാണ് ഞാന്‍
സ്നേഹിക്കുന്നുവെന്ന്
പറയാന്‍ മാത്രമുള്ളത്

നീ വായിച്ചു തീരുകയേ ഇല്ല
എനിക്ക്
എഴുതി മതിയാവുകയേ ഇല്ല
ഇല്ല ഇത്
അവസാനിക്കുകയേ ഇല്ല

അതെ
നിനക്കൊരു
കത്തെഴുതുകയാണ് ഞാന്‍
സ്വന്തമാക്കുവാന്‍ കൂടിയല്ല
സ്നേഹിക്കുന്നു വെന്ന്
ഒരിക്കല്‍ കൂടി
പറയുവാന്‍ മാത്രം
മേല്‍വിലാസമില്ലാത്തത്
എഴുതി തീരാത്തത്

സമയം
പാതിരാത്രി 2:58
ഈ രാത്രി
അവസാനിച്ചേക്കും അല്ലേ?

    

രതീഷ് കൃഷ്ണ - Tags: Thanal Online, web magazine dedicated for poetry and literature രതീഷ് കൃഷ്ണ, എഴുതി തീരാത്തത്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക